| Tuesday, 28th May 2024, 8:24 pm

ജോസേട്ടായിയുടെ പഞ്ചില്‍ രംഗണ്ണനും ഫ്യൂരിയോസയും വീണു, സൗദിയിലും രാജാവ് ടര്‍ബോ തന്നെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ മാസ്സ്ആക്ഷന്‍ കോമഡി ചിത്രം ‘ടര്‍ബോ’യുടെ കുതിപ്പ് കേരളത്തില്‍ മാത്രമല്ല. ചിത്രം ആദ്യ ആഴ്ച പിന്നിടുമ്പോള്‍ വന്‍ കുതിപ്പ് തുടരുകയാണ്. നാല് ദിവസം കൊണ്ട് 52 കോടി രൂപയാണ് ലോകമെമ്പാടുമുള്ള കളക്ഷന്‍. സൗദി അറേബ്യയില്‍ 32,000 ആളുകളാണ് ആദ്യ ആഴ്ചയില്‍ ടര്‍ബോ കാണാന്‍ എത്തിയത്. മഞ്ഞുമ്മല്‍ ബോയ്സ് ഒഴികെ ബാക്കിയെല്ലാ മലയാള ചിത്രങ്ങളെയും പിന്തള്ളിയാണ് ടാര്‍ബോയുടെ ഈ കുതിപ്പ്. ‘ആവേശം’ എന്ന ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷനും ആദ്യ ആഴ്ച കൊണ്ട് തന്നെ ടര്‍ബോ കടത്തിവെട്ടി.

എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. സൗദി അറേബ്യയില്‍ ഏറ്റവും വലിയ ആദ്യ ദിന കളക്ഷന്‍ നേടുന്ന മലയാള ചിത്രമെന്ന റെക്കോര്‍ഡും ടര്‍ബോ സ്വന്തമാക്കിയിരുന്നു. യുഎഇ ബോക്‌സ് ഓഫീസില്‍ വാര്‍ണര്‍ ബ്രദേഴ്സ് ചിത്രം ഫ്യുരിയോസ അടക്കം മറ്റെല്ലാ ചിത്രങ്ങളെയും ബഹുദൂരം പിന്നിലാക്കിയാണ് കുതിക്കുന്നത്. ആദ്യ ദിവസം മുതല്‍ ചിത്രം റെക്കോര്‍ഡുകള്‍ തീര്‍ക്കുകയായിരുന്നു.

ബ്രിട്ടനില്‍ മമ്മൂട്ടിയുടെ ഏറ്റവും ഉയര്‍ന്ന ആദ്യ ആഴ്ച കളക്ഷനാണ് ടര്‍ബോയിലൂടെ നേടിയത്. 1 കോടി 60 ലക്ഷം രൂപയാണ് ആദ്യ ആഴ്ച ബ്രിട്ടനില്‍ നിന്ന് സ്വന്തമാക്കിയത്. ഓസ്ട്രേലിയയിലും ടര്‍ബോ റെക്കോര്‍ഡുകള്‍ തീര്‍ക്കുന്നു. മമ്മൂട്ടി ചിത്രങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ആദ്യ ആഴ്ച കളക്ഷനും ടര്‍ബോയ്ക്ക് സ്വന്തം. 84 ലക്ഷം രൂപയാണ് ഓസ്ട്രേലിയയില്‍ ആദ്യ വീക്കെന്‍ഡ് പിന്നിടുമ്പോള്‍ ചിത്രം നേടിയിരിക്കുന്നത്.

കേരളത്തില്‍ നിന്ന് മാത്രം ആദ്യ ദിനം 6.2 കോടി രൂപയാണ് വാരികൂട്ടിയത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് ഇതോടെ ടര്‍ബോ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനം 224 എക്‌സ്ട്രാ ഷോകളും രണ്ടാം ദിനം 156 എക്‌സ്ട്രാ ഷോകളും മൂന്നാം ദിനം 160 ലേറെ എക്‌സ്ട്രാ ഷോകളും നാലാം ദിനത്തില്‍ 140ലധികം എക്‌സ്ട്രാ ഷോകളാണ് ചാര്‍ട്ട് ചെയ്തിരുന്നത്. കേരളത്തില്‍ ടര്‍ബോയ്ക്കായി ചാര്‍ട്ട് ചെയ്തിരുന്നത്. ആദ്യ വീക്കെന്‍ഡ് പിന്നിടുമ്പോഴും എക്സ്ട്രാ ഷോകള്‍ കൊണ്ട് ടര്‍ബോ നിറയുകയാണ്.

ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പും മാസ് ആക്ഷന്‍ കോമഡി കൊണ്ടും ടര്‍ബോ തീയേറ്ററുകളില്‍ തീ പടര്‍ത്തി. ടര്‍ബോ ജോസിന്റെ കിന്റല്‍ ഇടി കണ്ട് കോരിത്തരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. റെക്കോര്‍ഡ് നേട്ടമാണ് ഇതിലൂടെ ടര്‍ബോ സ്വന്തമാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ സിനിമ കരിയറില്‍ തന്നെ ഏറ്റവും മികച്ച തുടക്കമാണ് ടര്‍ബോയിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടര്‍ബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

വിയറ്റ്‌നാം ഫൈറ്റേര്‍സാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്നാണ് ഒരുക്കുന്നത്.’പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘ടര്‍ബോ

Content Highlight: Turbo got highest collection of Malayalam movie in Saudi Arabia

We use cookies to give you the best possible experience. Learn more