| Saturday, 21st May 2016, 8:46 pm

'രാഷ്ട്രീയ ഇസ്‌ലാം' ആശയം ഉപേക്ഷിക്കുകയാണെന്ന് ഇസ്ലാമിസ്റ്റ് പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടുണിസ്: “രാഷ്ട്രീയ ഇസ്‌ലാം” ആശയം ഉപക്ഷേിക്കുകയാണെന്ന് തുനീഷ്യയിലെ ഇസ്‌ലാമിക കക്ഷിയായ അന്നഹ്ദ പാര്‍ട്ടി. തലസ്ഥാനമായ ടുണീസില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ വെച്ച് അന്നഹ്ദ നേതാവ് റാശിദുല്‍ ഗനൂശിയാണ് പ്രഖ്യാപനം നടത്തിയത്. മതത്തെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും രണ്ടായി കാണുന്നുവെന്നും പൂര്‍ണ്ണമായും നിഷ്പക്ഷത കാത്ത സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഗനൂശി പറഞ്ഞു.

അറബ് വിപ്ലവത്തിലൂടെ സമാധാനപരമായി തുനീഷ്യയില്‍ 2011ല്‍ അധികാരത്തിലെത്തിയ പാര്‍ട്ടിയാണ് അന്നഹ്ദ. സൈനുല്‍ ആബിദീന്‍ ബിന്‍ അലി സര്‍ക്കാരിനെയാണ് അന്നഹ്ദ താഴെയിറക്കിയിരുന്നത്. എന്നാല്‍ 2014 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മതേതര കക്ഷിയായ നിദ്ദയോട് പരാജയപ്പെട്ട് രണ്ടാം സ്ഥാനം മാത്രമാണ് ലഭിച്ചത്.

കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ചേരാനുള്ള നയത്തിന്റെ ഭാഗമായാണ് “രാഷ്ട്രീയ ഇസ്‌ലാം” ആശയം അന്നഹ്ദ ഉപേക്ഷിക്കുന്നത്. ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡിനെ മാതൃകയാക്കി റാശിദുല്‍ ഗനൂശി 1981 ല്‍ സ്ഥാപിച്ച ഇസ്ലാമിക് ട്രന്റ് മൂവ്‌മെന്റ് തുടര്‍ന്ന് 1989 മുതലാണ് അന്നഹ്ദയായി അറിയപ്പെടുന്നത്.

We use cookies to give you the best possible experience. Learn more