| Monday, 4th June 2018, 1:25 pm

സഹതാരങ്ങള്‍ക്ക് നോമ്പ് തുറക്കാന്‍ ഗ്രൗണ്ടില്‍ പരിക്ക് അഭിനയിച്ച് ടുണീഷ്യന്‍ ഗോളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടുണീസ്: ലോകകപ്പ് സൗഹൃദമത്സരങ്ങള്‍ക്കിടെ സഹതാരങ്ങള്‍ക്ക് നോമ്പ് തുറക്കാന്‍ പരിക്ക് അഭിനയിച്ച് ടുണീഷ്യന്‍ ഗോളി മൗസ് ഹസന്‍. ഈയാഴ്ച നടന്ന രണ്ട് മത്സരങ്ങള്‍ക്കിടെയാണ് മൗസ് ഇങ്ങനെ ചെയ്തത്.

ആദ്യം പോര്‍ച്ചുഗലിനെതിരായ മത്സരത്തിനിടെയാണ് മൗസ പരിക്ക് അഭിനയിച്ചത്. 2-1ന് ടീം പിന്നിട്ട് നില്‍ക്കുമ്പോള്‍ മത്സരത്തിന്റെ 58ാം മിനുട്ടില്‍ ഹസന്‍ പരിക്ക് അഭിനയിക്കുകയായിരുന്നു. ഈ സമയത്ത് സഹതാരങ്ങള്‍ സൈഡ്‌ലൈനിലെത്തി നോമ്പുതുറന്നു. മത്സരം പുനരാംരംഭിച്ച് ആറ് മിനുട്ടിന് ശേഷം ടുണീഷ്യ ഗോള്‍മടക്കുകയും ചെയ്തു. മത്സരം സമനിലയിലാണ് പിരിഞ്ഞത്.

ശനിയാഴ്ച തുര്‍ക്കിയ്‌ക്കെതിരായി നടന്ന മത്സരത്തിലാണ് മൗസ് വീണ്ടും പരിക്ക് പറ്റി കിടന്നത്. ഈ മത്സരവും സമനിലയിലാണ് പിരിഞ്ഞത്.

12 വര്‍ഷത്തിന് ശേഷം ആദ്യമായി ഇത്തവണ ടുണീഷ്യ ലോകകപ്പ് യോഗ്യത നേടിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more