[]ടുണീഷ്യ: പുതിയ നിയമത്തിന് ടുണീഷ്യന്‍ നിയമസഭയുടെ അംഗീകാരം. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ നിയമസഭയിലെ ഭൂരിഭാഗം അംഗങ്ങളും പുതിയ നിയമത്തെ അനുകൂലിക്കുകയായിരുന്നു.
നീണ്ട കാലത്തെ വാഗ്വാദങ്ങള്‍ക്കൊടുവിലാണ് പുതിയ നിയമത്തിന് ടുണീഷ്യയില്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. 216 അംഗങ്ങളില്‍ 200 പേരും പുതിയ നിയമത്തിന് അനുകൂലമായി വോട്ട് ചെയ്തു.
മതസ്വാതന്ത്ര്യവും സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്നതാണ് പുതിയ നിയമം എന്നാണ് അറിയുന്നത്. പുതിയ ഭരണഘടന പ്രകാരമുള്ള തെരഞ്ഞെടുപ്പ് ഈ വര്‍ഷം തന്നെ നടക്കുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.
സൈനുല്‍ ആബിദീന്‍ ബിന്‍ അലി പുറത്താക്കിയ ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ അന്നഹ്ദ പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് പുതിയ ഭരണഘടനക്ക് രൂപം നല്‍കിയത്.