| Tuesday, 26th March 2019, 11:12 pm

ചോറിന് നല്ലൊരു സൈഡ് ഡിഷ് ; ട്യൂണപ്പീര പറ്റിച്ചത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചൂര അല്ലെങ്കില്‍ ട്യൂണ മത്സ്യം ഇഷ്ടമില്ലാത്തവര്‍ കുറവാണ്. ട്യൂണ ഫ്രൈ,ടൂണ കറികള്‍,ടൂണ സാന്‍വിച്ച് തുടങ്ങിയ ഉണ്ടാക്കാനും ഏവര്‍ക്കും അറിയാം. എന്നാല്‍ ട്യൂണ കൊണ്ട് അധികം ആരും പരീക്ഷിച്ചിട്ടില്ലാത്ത ഒരു ഡിഷ് ആണ് ഇവിടെ പറയുന്നത്. ടൂണ പീര. മത്തിപ്പീരയും കൊഴുവപ്പീരയുമൊക്കെ പരിചയമുണ്ടെങ്കില്‍ ഈ ട്യൂണ പീര അതിനേക്കാളുമൊക്കെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടേക്കാം.കുട്ടികള്‍ക്കും പ്രിയമുള്ള ഒരു സൈഡ് ഡിഷാണിത്. റെസിപ്പി താഴേ പറയുന്നു

ചേരുവകള്‍

ട്യൂണ-500 ഗ്രാം (ചെറുതായി അരിഞ്ഞത് )
തേങ്ങ ചിരവിയത് -അര മുറി
വെളിച്ചെണ്ണ-2 ടേബിള്‍ സ്പൂണ്‍
കുടംപുളി-രണ്ട് കഷ്ണം
ചുവന്ന ഉള്ളി /ചെറിയ ഉള്ളി – രണ്ടെണ്ണം
പച്ചമുളക് -4 എണ്ണം (എരിവ് നോക്കിയിട്ട് )
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
കറിവേപ്പില- ഒരു തണ്ട്
ഇഞ്ചി-ഒറു ചെറിയ കഷ്ണം
വെള്ളം -ചെറിയ കപ്പിന്റെ കാല്‍ഭാഗം

പാചകം

ആദ്യം തേങ്ങ,ഇഞ്ചി,ചുവന്നുള്ളി,പച്ചമുളക് ചേര്‍ത്ത് ചതച്ചുവെക്കുക. കഴുകി വൃത്തിയാക്കിയ ട്യൂണയുടെ കഷ്ണങ്ങളും ചേരുവകളും കുടംപുളിയും മഞ്ഞള്‍പ്പൊടിയും ചട്ടിയില്‍ വെള്ളമൊഴിച്ച് അടച്ച് വെച്ച് വേവിക്കുക. നന്നായി വെന്ത് വെള്ളം വറ്റികഴിഞ്ഞാല്‍ അടുപ്പില്‍ നിന്ന് ഇറക്കിയ ശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും ഒഴിച്ച് മൂടിവെക്കുക. നേരിയ ചൂടോടെ ഉപയോഗിക്കാം.

We use cookies to give you the best possible experience. Learn more