| Saturday, 18th January 2020, 2:33 pm

'വെയിലും മഞ്ഞും കൊണ്ട് തെരുവിലിരിക്കുന്നവരാണ്, നിങ്ങളെന്നു വരും മോദി ഞങ്ങളുടെ മന്‍ കീ ബാത്ത് കേള്‍ക്കാന്‍'; ഷഹീന്‍ബാഗിലെ സ്ത്രീകള്‍ ചോദിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒരു മാസമായി രാജ്യത്തെ സ്ത്രീകള്‍ തെരുവിലിറങ്ങി സമരത്തിനണിനിരന്നിട്ടും മിണ്ടാട്ടമില്ലാത്ത പ്രധാനമന്ത്രിയ്ക്ക് പോസ്റ്റ് കാര്‍ഡയച്ച് പ്രതിഷേധം. ദല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ അണിനിരന്ന സ്ത്രീകളാണ് മോദിക്ക് പോസ്റ്റ് കാര്‍ഡയച്ച് സംവാദത്തിന് ക്ഷണിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ ഞങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഷഹീന്‍ ബാഗിലേക്ക് ക്ഷണിക്കുന്നു. ഞങ്ങളോടൊപ്പം ഒരു ചായ കുടിക്കാന്‍. ഞങ്ങളുടെ പ്രശ്‌നങ്ങളില്‍ സംവദിക്കാന്‍, ഞങ്ങളുടെ ആശങ്കകളറിയിക്കാന്‍. നിങ്ങളെന്നുവരും” എന്ന് ആരാഞ്ഞാണ് ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്ന വനിതകള്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു മാസമായി സമരം ചെയ്യുന്ന സ്ത്രീകളോട് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. 2014 പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുയര്‍ത്തിയ മുദ്രാവാക്യമാണ് ‘ചായ് പേ ചര്‍ച്ച’. എന്നാല്‍ അതിനുശേഷം മോദി ഇതുവരെ തുറന്ന ഒരു സംവാദത്തിനും തയ്യാറായിട്ടില്ല എന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന പൗരത്വഭേദഗതി നിയമം നടപ്പാക്കരുതെന്നും, എന്‍.ആര്‍.സി, എന്‍.പി.ആര്‍ വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം എന്നും ആവശ്യപ്പെട്ടാണ് ഷഹീന്‍ബാഗില്‍ ആയിരകണക്കിന് സ്ത്രീകള്‍ പ്രതിഷേധത്തിന് ഇറങ്ങിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more