| Sunday, 19th May 2013, 7:01 pm

ഓണ്‍ലൈന്‍ സൈറ്റ് 'ടംബ്ലര്‍'ഏറ്റെടുക്കാന്‍ 'യാഹു'ഒരുങ്ങുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ ഷെയറിംഗ് സൈറ്റായ ടംബ്ലറിനെ 5500 കോടി രൂപ മുടക്കി ഏറ്റെടുക്കാന്‍ സെര്‍ച്ച് എന്‍ജിനായ യാഹൂ ഒരുങ്ങുന്നു.[]

യാഹുവിന് നഷ്ടപെട്ട പ്രതാഭകാലം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്  ടംബ്ലറിനെ ഏറ്റെടുക്കാനൊരുങ്ങുന്നത്.  യാഹൂ ചീഫ് എക്‌സിക്യൂട്ടീവ് മരീസ മേയര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.[]

വാര്‍ത്തകളുടെ സങ്കലനം, ഫോട്ടോ ഷെയറിംഗ്, മറ്റു ഡിജിറ്റല്‍ വിവരങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഓണ്‍ലൈന്‍ സംരംഭമാണ് ടംബ്ലര്‍. പ്രത്യേകിച്ചും മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഇതിന് നല്ല പ്രചാരമുണ്ട്. യുവതലമുറയാണ് ടംബ്ലറുടെ ഏറ്റവും വലിയ ഉപയോക്താക്കള്‍.

പത്തുമാസം മുമ്പാണ് മരീസ യാഹൂവിന്റെ എക്‌സിക്യൂട്ടീവായി ചുമതലയേറ്റത്.  സ്മാര്‍ട്‌ഫോണുകള്‍ക്കും ടാബ്‌ലെറ്റുകള്‍ക്കും യാഹൂവിനെ കൂടുതല്‍ സ്വീകാര്യമാക്കാന്‍ ടംബ്ലറുടെ വരവോടെ കഴിയുമെന്നും,യാഹൂവിന്റെ വെബ്‌സൈറ്റിനും മൊബൈല്‍ ആപ്ലിക്കേഷനും കൂടുതല്‍ പ്രചരണത്തിനും, പരസ്യത്തിനുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും മരീസ കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ യാഹു ടംബ്ലറിനെ ഔദ്യോഗികമായി ഏറ്റെടുക്കും. ടംബ്ലര്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും ന്യൂയോര്‍ക്കിലാണ്.

ഇതിനകം യാഹൂവിന്റെ ഒട്ടനവധി സേവനങ്ങള്‍ അഴിച്ചുപണിത് ഉപയോഗ്താക്കള്‍ക്ക് കൂടുതല്‍ സ്വീകാര്യമാക്കാന്‍ കഴിഞ്ഞ മരീസ കഴിഞ്ഞ 13 വര്‍ഷമായി യാഹുവിന്റെ എക്്‌സിക്യൂട്ടീവായി പ്രവര്‍ത്തിക്കുന്നുണ്ട.് പിന്നീട് ചീഫ് എക്‌സിക്യൂട്ടീവായി കമ്പനി മരീസയെ ഉയര്‍ത്തുകയായിരുന്നു.

2007ല്‍ ഡേവിഡ് കാര്‍പ്പ് ആണ് ഗൂഗിളില്‍ ടംബ്ലര്‍ സ്ഥാപിച്ചത്. എന്നാല്‍ അത്ര നല്ല പ്രതികരണമായിരുന്നില്ല ആദ്യകാലങ്ങളില്‍ ടംബ്ലറിന് കിട്ടിയിരുന്നത്. എന്നാലിനി ടെബ്ലറിനെ യാഹു ഏറ്റെടുക്കുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ മികച്ചതാകുനെന്നാണ് യാഹു കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്.

We use cookies to give you the best possible experience. Learn more