national news
മനോഹര്‍ പരീക്കര്‍ ഗോവ ബജറ്റ് അവതരിപ്പിച്ചത് മൂക്കില്‍ ട്യൂബിട്ട് സഹായികള്‍ക്കൊപ്പം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 30, 11:33 am
Wednesday, 30th January 2019, 5:03 pm

പനാജി: ഗോവ സംസ്ഥാന ബജറ്റവതരിപ്പിക്കാന്‍ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായ മനോഹര്‍ പരീക്കര്‍ സഭയില്‍ എത്തിയത് സഹായികള്‍ക്കൊപ്പം. മൂക്കില്‍ ട്യൂബിട്ട് ഇരുന്നുകൊണ്ടാണ് അദ്ദേഹം ബജറ്റ് അവതരിപ്പിച്ചത്.

അവസാന ശ്വാസം വരെയും ഗോവയെ ആത്മാര്‍ത്ഥമായും അര്‍പ്പണബോധത്തോട് കൂടിയും പ്രവര്‍ത്തിക്കുമെന്ന് പരീക്കര്‍ പറഞ്ഞു.

പാന്‍ക്രിയാസ് ഗ്രന്ഥിയെ ബാധിച്ച അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പരീക്കര്‍ ഇതാദ്യമായല്ല പൊതുവേദിയില്‍ മൂക്കില്‍ ട്യൂബിട്ട് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ അസുഖം മുര്‍ച്ഛിച്ച പരീക്കറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിലനിര്‍ത്തുന്നതിനെതിരെയും മൂക്കില്‍ ട്യൂബിട്ട നിലയില്‍ പൊതുവേദിയില്‍ എത്തിക്കുന്നതിലും വിമര്‍ശനം തുടരുമ്പോഴാണ് ബജറ്റ് അവതരിപ്പിക്കാനും പരീക്കര്‍ എത്തിയിരിക്കുന്നത്.

അസുഖത്തെ തുടര്‍ന്ന് പരീക്കര്‍ കഴിഞ്ഞവര്‍ഷം ഗോവ, മുംബൈ, ദല്‍ഹി, യു.എസ് എന്നിവിടങ്ങളിലായി ചികിത്സയിലായിരുന്നു.