സംവരണവിരുദ്ധവാദം അപ്രസക്തം : ഒ. അബ്ദുറഹ്മാന് ഒരു വിയോജന കുറിപ്പ്
Daily News
സംവരണവിരുദ്ധവാദം അപ്രസക്തം : ഒ. അബ്ദുറഹ്മാന് ഒരു വിയോജന കുറിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th October 2015, 12:29 pm

ഇന്ത്യയെ ഭയത്തിന്റെയും ഭീകരതയുടെയും ഒരു സാമൂഹികസംവിധാനത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതില്‍ സംഘപരിവാര്‍ വിജയിക്കുന്നതാണ് കാണുന്നത്. കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു സാഹിത്യകാരന്മാര്‍ സ്ഥാനങ്ങള്‍ തിരിച്ചു കൊടുക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനം വളര്‍ത്തിക്കൊണ്ടു വന്നു എന്നതൊഴിച്ചാല്‍ ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും നടക്കുന്ന സംഘപരിവാര്‍ അക്രമങ്ങള്‍ വേണ്ടരീതിയില്‍ റിപ്പോര്‍ട്ട്  ചെയ്യപ്പെടുന്നു പോലുമില്ല. ഈ സന്ദര്‍ഭത്തില്‍ അവരുടെ നിലപാടുകളെ അംഗീകരിക്കുന്ന സമീപനങ്ങള്‍ പ്രതീക്ഷിക്കാത്ത കോണുകളില്‍നിന്ന് ഉണ്ടാവുന്നത് ഞെട്ടിപ്പിക്കുന്നതാണ്.  


tt-sreekumar-on-abdurahman-voew-on-reservation2


quote-mark

കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്നത് സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ട ആണ് എന്ന് അമിത് ഷാ തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട്. കൊണ്‍ഗ്രസ്സിനു എന്തെല്ലാം പരിമിതികളും പോരായ്മകളും ഉണ്ടെങ്കിലും എക്കാലത്തും കൊളോണിയല്‍വിരുദ്ധ സമരത്തിന്റെ പാരമ്പര്യത്തില്‍ നിന്ന് ലഭിച്ച ഒരു രാഷ്ട്രീയസംസ്‌കാരം അതിന്റെ പൊതുനയപരിപാടികളില്‍ നിഴലിച്ചിട്ടുണ്ട്. സംവരണവും അതില്‍ ഉള്‍പ്പെടുന്നതാണ്. ഉദാരവല്‍ക്കരണത്തിന്റെ കാലത്ത് സാമ്പത്തികനയങ്ങള്‍ പാടെ മാറിയ സമയത്തുപോലും സംവരണം പോലൊരു പ്രശ്‌നം പുനര്‍വിചാരണ ചെയ്യേണ്ടതാണ് എന്ന് അവര്‍ പറഞ്ഞിട്ടില്ല.


tt-sreekumar
| ഒപ്പിനിയന്‍ : ടി.ടി ശ്രീകുമാര്‍ |

blank
സംവരണം പുന:പരിശോധിക്കണം എന്ന ആവശ്യത്തിനു ഇപ്പോള്‍ യാതൊരു പ്രസക്തിയുമില്ല. ഇത് സംബന്ധിച്ച് മാധ്യമം പത്രാധിപര്‍ ഒ. അബ്ദുറഹ്മാന്‍ എഴുതിയ ലേഖനം (“സംവരണം: ഒരു വിയോജനം”) ആ അര്‍ത്ഥഹത്തില്‍ സാധാരണഗതിയില്‍ ഗൗരവമായ ചര്‍ച്ച അര്‍ഹിക്കുന്നതല്ല. കാരണം ദശാബ്ദങ്ങളായി സംവരണവിരുദ്ധര്‍ പറയുന്ന കാര്യങ്ങള്‍ ആ ലേഖനത്തില്‍ ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. മോഹന്‍ ഭഗത് പോലും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്.

എന്നാല്‍ തികച്ചും വ്യക്തിപരമായ അഭിപ്രായം ആണെന്ന് വരുമ്പോള്‍പോലും ഇതിലെ അപകടം കാണാതിരിക്കാന്‍ കഴിയില്ല. ഇത്തരം കാര്യങ്ങളില്‍ നയപരമായി ഇടപെടാന്‍ കഴിയുന്ന വ്യക്തികളുടെ അഭിപ്രായങ്ങള്‍ സംഘടനകളുടെ നിലപാടുകളെ തന്നെ സ്വാധീനിക്കാന്‍ ഇടയുണ്ട്. സംഘപരിവാറിനു ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ വന്നതിനു ശേഷം മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ അവര്‍ നാടിന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ അടിത്തറ ഇളക്കുകയാണ്.

കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്നത് അവരുടെ രാഷ്ട്രീയ അജണ്ട ആണ് എന്ന് അമിത് ഷാ തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട്. കൊണ്‍ഗ്രസ്സിനു എന്തെല്ലാം പരിമിതികളും പോരായ്മകളും ഉണ്ടെങ്കിലും എക്കാലത്തും കൊളോണിയല്‍വിരുദ്ധ സമരത്തിന്റെ പാരമ്പര്യത്തില്‍ നിന്ന് ലഭിച്ച ഒരു രാഷ്ട്രീയസംസ്‌കാരം അതിന്റെ പൊതുനയപരിപാടികളില്‍ നിഴലിച്ചിട്ടുണ്ട്. സംവരണവും അതില്‍ ഉള്‍പ്പെടുന്നതാണ്. ഉദാരവല്‍ക്കരണത്തിന്റെ കാലത്ത് സാമ്പത്തികനയങ്ങള്‍ പാടെ മാറിയ സമയത്തുപോലും സംവരണം പോലൊരു പ്രശ്‌നം പുനര്‍വിചാരണ ചെയ്യേണ്ടതാണ് എന്ന് അവര്‍ പറഞ്ഞിട്ടില്ല.

അമിത് ഷായും മോദിയും നല്‍കുന്ന ആത്മവിശ്വാസം ഇന്ന് പലരെയും തങ്ങള്‍ ഇത്രകാലം പിന്തുടര്‍ന്നുപോന്ന നിലപാടുകളെ ബി.ജെ.പിക്കനുകൂലമാക്കി മാറ്റാന്‍ പ്രേരിപ്പിക്കുന്നുണ്ട്. വളരെ പെട്ടെന്ന് സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം സമൂഹത്തില്‍ പടരുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അടിച്ചമര്‍ത്തുന്നവരോട്  സ്‌നേഹവും അനുകമ്പയും തോന്നാന്‍ തുടങ്ങുന്ന പ്രതിഭാസമാണ് സ്റ്റോക്ക്‌ഹോം സിന്‌ഡ്രോം.

ഇന്ത്യയെ ഭയത്തിന്റെയും ഭീകരതയുടെയും ഒരു സാമൂഹികസംവിധാനത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതില്‍ സംഘപരിവാര്‍ വിജയിക്കുന്നതാണ് കാണുന്നത്. കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു സാഹിത്യകാരന്മാര്‍ സ്ഥാനങ്ങള്‍ തിരിച്ചു കൊടുക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനം വളര്‍ത്തിക്കൊണ്ടുവന്നു എന്നതൊഴിച്ചാല്‍ ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും നടക്കുന്ന സംഘപരിവാര്‍ അക്രമങ്ങള്‍ വേണ്ടരീതിയില്‍ റിപ്പോര്‍ട്ട്  ചെയ്യപ്പെടുന്നു പോലുമില്ല. ഈ സന്ദര്‍ഭത്തില്‍ അവരുടെ നിലപാടുകളെ അംഗീകരിക്കുന്ന സമീപനങ്ങള്‍ പ്രതീക്ഷിക്കാത്ത കോണുകളില്‍നിന്ന് ഉണ്ടാവുന്നത് ഞെട്ടിപ്പിക്കുന്നതാണ്.


തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള സ്ത്രീസംവരണമാണ് അദ്ദേഹത്തെ ചൊടിപ്പിക്കുന്നത് എന്ന് ഞാന്‍ വിചാരിക്കുന്നു. ആ പ്രശ്‌നം ഉന്നയിക്കുന്നതിനുള്ള മുന്നോടിയായി മാത്രമാണോ ജോലി സംവരണത്തെ കുറിച്ചുള്ള പഴയവാദങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്ന് എനിക്ക് സംശയമുണ്ട്. അദ്ദേഹത്തെ പോലെ ഒരാള്‍ക്ക്  ജോലി/വിദ്യാഭ്യാസസംവരണത്തിന്റെ അടിസ്ഥാനശിലകളെക്കുറിച്ച് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല എന്നെനിക്കറിയാം. എന്നാല്‍ അതിനു കടകവിരുദ്ധമായ നിലപാട് വ്യക്തിപരമായ സമീപനമാണ് എന്ന പേരില്‍ അവതരിപ്പിക്കുമ്പോള്‍ പോലും അതിലെ അപകടം ചൂണ്ടിക്കാണിക്കാതിരിക്കാന്‍ കഴിയില്ല.


women-atrocities-2
സംവരണം പുന:പരിശോധിക്കണം എന്ന് പറയുന്നതിന് അബ്ദുറഹിമാന്‍ പറയുന്ന കാരണങ്ങള്‍ ഒന്നും പുതിയവയല്ല. പക്ഷെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സംവരണത്തെ കുറിച്ചുള്ള നിലപാടുകള്‍ ആവട്ടെ തികച്ചും അസ്വീകാര്യമാണ്. സ്ത്രീസംവരണം എന്നത് വിശേഷിച്ചും സാമൂഹികമായി പ്രാധാന്യമുള്ളവയാണ്. പതിനായിരക്കണക്കിനു സ്ത്രീകള്‍ അധികാരത്തിന്റെ അടുത്തെത്തുകയും ജനാധിപത്യസംവിധാനത്തെ അടുത്തറിയുകയും ചെയ്യുന്നതിന് വിപുലമായ സ്ത്രീസംവരണം കാരണമായിട്ടുണ്ട്. സ്ത്രീകള്‍ ജയിച്ചാലും പല പഠനങ്ങളും സൂചിപ്പിക്കുന്നതുപോലെ ഭരണം പുരുഷന്മാര്‍ കയ്യടക്കുന്നു എന്നത് വളരെ ചെറിയൊരു ശതമാനത്തിന്റെ കാര്യത്തിലെ സംഭവിച്ചിട്ടുള്ളു. പഞ്ചായത്ത് എന്നാല്‍ എന്താണ് എന്ന്, ജനാധിപത്യം എന്നാല്‍ എന്താണ് എന്ന് മനസ്സിലാക്കാന്‍ ആദ്യമായി അവര്‍ക്ക്  കഴിയുന്നു എന്നത് ചെറിയ കാര്യമല്ല.

പാര്‍ലമെന്റില്‍ 33 ശതമാനം സംവരണം സ്ത്രീകള്‍ക്ക്  ഏര്‍പ്പെടുത്തുന്നതിനെ പറ്റി ചര്‍ച്ചയുണ്ടായപ്പോള്‍ മധു കിഷ്‌വാര്‍ എഴുതിയതിനു സമാനമാണ് അബ്ദുറഹ്മാന്റെ പല വാദങ്ങളും. അവര്‍ പറഞ്ഞത്, ഇത് സ്ത്രീകളെ ഇപ്പോഴും സ്ത്രീകള്‍ക്കെതിരെ മത്സരിക്കാന്‍ നിര്‍ബന്ധിക്കുന്നതാണ് എന്നും സംവരണമണ്ഡലങ്ങള്‍ മാറിക്കൊണ്ടിരിക്കും എന്നുള്ളതുകൊണ്ട് ഒരു സ്ത്രീക്ക് ഒരു നിയോജകമണ്ഡലത്തില്‍ പ്രവര്‍ത്തിച്ചു അവിടുത്തെ സമ്മതിദായകരുടെ അംഗീകാരം വീണ്ടും നേടാന്‍ കഴിയാതെ വരുന്നു എന്നുമായിരുന്നു. ഇത്തരം തൊടുന്യായങ്ങള്‍ വലിയൊരുവിഭാഗം സ്ത്രീകള്‍ക്ക്  രാഷ്ട്രീയപ്രക്രിയയില്‍ പങ്കെടുക്കാന്‍ അവസരം നിഷേധിക്കുന്നതിന് ഉപയോഗിക്കാന്‍ ആവില്ല എന്നതാണ് യാതാര്‍ത്ഥ്യം.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള സ്ത്രീസംവരണമാണ് അദ്ദേഹത്തെ ചൊടിപ്പിക്കുന്നത് എന്ന് ഞാന്‍ വിചാരിക്കുന്നു. ആ പ്രശ്‌നം ഉന്നയിക്കുന്നതിനുള്ള മുന്നോടിയായി മാത്രമാണോ ജോലി സംവരണത്തെ കുറിച്ചുള്ള പഴയവാദങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്ന് എനിക്ക് സംശയമുണ്ട്. അദ്ദേഹത്തെ പോലെ ഒരാള്‍ക്ക്  ജോലി/വിദ്യാഭ്യാസസംവരണത്തിന്റെ അടിസ്ഥാനശിലകളെക്കുറിച്ച് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല എന്നെനിക്കറിയാം. എന്നാല്‍ അതിനു കടകവിരുദ്ധമായ നിലപാട് വ്യക്തിപരമായ സമീപനമാണ് എന്ന പേരില്‍ അവതരിപ്പിക്കുമ്പോള്‍ പോലും അതിലെ അപകടം ചൂണ്ടിക്കാണിക്കാതിരിക്കാന്‍ കഴിയില്ല.


സാമൂഹികനീതിയില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചേടത്തോളം സംവരണം അടക്കമുള്ള അടിസ്ഥാന സമീപനങ്ങള്‍ പുന:പരിശോധിക്കേണ്ട സമയമല്ല ഇത്. ഭൂരിപക്ഷ സമുദായ രാഷ്ട്രീയം പറഞ്ഞു കളംമാറി ചവുട്ടിയ എസ്.എന്‍.ഡി.പി പോലും സംവരണത്തെ കുറിച്ച് ഒരു ഉറപ്പു മോദിയില്‍ നിന്ന് നേടാനാണ് ശ്രമിക്കുന്നത്. ഇ.എം.എസ്സിന്റെ കാലത്തെ സമീപനത്തില്‍ നിന്ന് സംവരണ വിഷയത്തില്‍ സി.പി.ഐ.എം മാറിക്കഴിഞ്ഞു എന്ന് അവരുടെ പുതിയ നിലപാടുകള്‍ സൂചിപ്പിക്കുന്നു. ഈ രാഷ്ട്രീയ കാലാവസ്ഥയെ നിസ്സാരവല്‍ക്കരിക്കുന്ന സമീപനം സാമൂഹികനീതിയില്‍ വിശ്വസിക്കുന്നവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ല.  


dalit-2

മുന്നോക്കജാതിക്കാര്‍ സംവരണം ആവശ്യപ്പെടുന്നത് ഒരു പുതിയ കാര്യമല്ല. അതിന്റെ ലക്ഷ്യം തന്നെ സംവരണം നേടുക എന്നതിനേക്കാള്‍ സംവരണത്തെ അട്ടിമറിക്കുക എന്നതാണ് എന്നിരിക്കെ അത് ചൂണ്ടിക്കാട്ടി സംവരണത്തെ എതിര്‍ക്കുന്നതില്‍ പോരായ്മയുണ്ട്. സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഹിന്ദുത്വ ആശയങ്ങളായ ജാതിമേധാവിത്തത്തെയും സാംസ്‌കാരികഫാസിസത്തെയും അടിച്ചേല്‍പ്പിക്കാന്‍ സംഘപരിവാര്‍ തങ്ങള്‍ക്കു കിട്ടിയ അവസരത്തെ ഏറ്റവും ശക്തമായും നിന്ദ്യമായും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അതിനെ ചെറുക്കാനുള്ള സമഗ്രമായ രാഷ്ട്രീയമുന്നണിയാണ് ഉണ്ടാവേണ്ടത്. ആ രാഷ്ട്രീയത്തെ ഭിന്നിപ്പിക്കുന്നതും അതിലെ ഘടകങ്ങള്‍ക്കിടയില്‍ സംശയവും അസ്വസ്ഥതയും വളര്‍ത്തുന്നതുമായ നിലപാടുകള്‍ എടുക്കാതിരിക്കുക എന്നത് വളരെ പ്രധാനമാണ്.

സാമൂഹികനീതിയില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചേടത്തോളം സംവരണം അടക്കമുള്ള അടിസ്ഥാന സമീപനങ്ങള്‍ പുന:പരിശോധിക്കേണ്ട സമയമല്ല ഇത്. ഭൂരിപക്ഷ സമുദായ രാഷ്ട്രീയം പറഞ്ഞു കളംമാറി ചവുട്ടിയ എസ്.എന്‍.ഡി.പി പോലും സംവരണത്തെ കുറിച്ച് ഒരു ഉറപ്പു മോദിയില്‍ നിന്ന് നേടാനാണ് ശ്രമിക്കുന്നത്. ഇ.എം.എസ്സിന്റെ കാലത്തെ സമീപനത്തില്‍ നിന്ന് സംവരണ വിഷയത്തില്‍ സി.പി.ഐ.എം മാറിക്കഴിഞ്ഞു എന്ന് അവരുടെ പുതിയ നിലപാടുകള്‍ സൂചിപ്പിക്കുന്നു. ഈ രാഷ്ട്രീയ കാലാവസ്ഥയെ നിസ്സാരവല്‍ക്കരിക്കുന്ന സമീപനം സാമൂഹികനീതിയില്‍ വിശ്വസിക്കുന്നവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ല.

മാധ്യമത്തിലെ എന്റെ കോളത്തില്‍ സംവരണവുമായി ബന്ധപ്പെട്ട കേരളത്തിലെ സ്ഥിതിയെ കുറിച്ച് ഈയിടെ എഴുതിയിരുന്നു. 2001ലെ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പ്രകാരം മുസ്‌ലീം സമുദായവും ലത്തീന്‍ കത്തോലിക്കാസമുദായവും  ധീവരസമുദായവും നാടാര്‍ സമുദായവുമൊക്കെ പൊതുവേ സംവരണം അനുസരിച്ചുള്ള ജോലികള്‍ നേടിയിരുന്നില്ല. ഇക്കാര്യത്തില്‍. മുസ്‌ലീം സമുദായമായിരുന്നു ഏറ്റവും പിന്നില്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ സമുദായങ്ങള്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തണം എന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്.

ഇതാണ് കേരളത്തില്‍ പോലും സ്ഥിതി എന്നിരിക്കെ, തെരഞ്ഞെടുപ്പിലെ വനിതാപ്രാതിനിധ്യത്തെ കുറിച്ചുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ സാമൂഹികനീതിയുടെ അടിസ്ഥാന രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്നത് ശരിയായ നിലപാടല്ല. സംവരണം നിലനിര്‍ത്തുന്നതിനുള്ള വലിയ സമരങ്ങള്‍ ആവശ്യമായി വന്നേക്കാവുന്ന അഖിലേന്ത്യാ സാഹചര്യം ഉരുത്തിരിയുമ്പോള്‍ അതിന്റെ മുന്നണിയില്‍ ഉണ്ടാവേണ്ട പ്രസ്ഥാനങ്ങള്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നത് ചരിത്രത്തോടുള്ള നീതികേടാവും.