സി.പി.എം പ്ലീനം എന്ന് പറഞ്ഞാല്‍ ആദ്യം ഓര്‍മ്മ വരിക ഇ കെ നായനാരെ കുറിച്ച് വന്ന ഒരു കാര്‍ട്ടൂണ്‍ ആണ്. തിരുവനന്തപുരത്ത് നടന്ന പ്ലീനമാണ് സന്ദര്‍ഭം. തന്റെ ഗവണ്‍മെന്റിനെ കുറിച്ചുണ്ടാകുന്ന വിമര്‍ശനങ്ങളില്‍ അസ്വസ്ഥനായിരുന്നു അദ്ദേഹം. ആ അവസ്ഥയില്‍ താന്‍ ഇപ്പോള്‍ മലയാളം പത്രങ്ങള്‍ വായിക്കാറില്ലെന്നും ഇംഗ്ലീഷ് പത്രങ്ങളെ കാണുന്നുള്ളൂ എന്നും പറഞ്ഞു. പിറ്റേ ദിവസം പ്ലീന വേദിയില്‍ ഹാറ്റും ചുരുട്ടുമായി നായനാര്‍ നില്‍ക്കുന്നു. മലയാളത്തില്‍ പ്ലീനം എന്ന ബോര്‍ഡ്. അതു തട്ടി മാറ്റി അദ്ദേഹം: “വാട്ട് പ്ലീനം? മലയാളം പ്ലീനം? നോ പ്ലീനം . ഒണ്‍ലി ഇംഗ്ലീഷ് പ്ലീനം”. മാതൃഭുമിയിലാണ് വന്നത്. വരച്ചത് ഗഫൂര്‍ ആണെന്ന് തോന്നുന്നു. ഓര്‍മ്മയില്ല.
എസ്സേയ്‌സ്/ ടി.ടി ശ്രീകുമാര്‍
ആ അവസ്ഥയില്‍ താന്‍ ഇപ്പോള്‍ മലയാളം പത്രങ്ങള്‍ വായിക്കാറില്ലെന്നും ഇംഗ്ലീഷ് പത്രങ്ങളെ കാണുന്നുള്ളൂ എന്നും പറഞ്ഞു. പിറ്റേ ദിവസം പ്ലീന വേദിയില്‍ ഹാറ്റും ചുരുട്ടുമായി നായനാര്‍ നില്‍ക്കുന്നു. മലയാളത്തില്‍ പ്ലീനം എന്ന ബോര്‍ഡ്. അതു തട്ടി മാറ്റി അദ്ദേഹം: “വാട്ട് പ്ലീനം? മലയാളം പ്ലീനം? നോ പ്ലീനം . ഒണ്‍ലി ഇംഗ്ലീഷ് പ്ലീനം”. മാതൃഭുമിയിലാണ് വന്നത്. വരച്ചത് ഗഫൂര്‍ ആണെന്ന് തോന്നുന്നു. ഓര്‍മ്മയില്ല.
ഇപ്പോള്‍ ദേശാഭിമാനിയില്‍ നല്‍കിയ ശ്രീ രാധാകൃഷ്ണന്റെ പ്ലീനദിനാഭിവാദന പരസ്യം വിവാദമാക്കിയത് ഒരു മാധ്യമ വിഡ്ഢിത്തമാണ്. ഇതിലൂടെ ഗുണമുണ്ടായത് രാധാകൃഷ്ണനും പിന്നെ ഒരര്‍ത്ഥത്തില്‍ പാര്‍ട്ടിക്കും തന്നെ. പാര്‍ട്ടിക് പണം കിട്ടി, രാധാകൃഷ്ണന് മാധ്യമ ശ്രദ്ധയും. പ്ലീനത്തിനിടയില്‍ പ്രഖ്യാപിച്ചു എന്ന് വാര്‍ത്തകളില്‍ പറയുന്ന കാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ച ഇതിലേക്ക് ചുരുങ്ങി. തെറ്റായി പോയി എന്നോ മറ്റോ വിശദീകരണം ഉണ്ടായാല്‍ അതും ഈ വ്യവഹാരത്തിന്റെ വിജയം.
എന്നാല്‍ സി പി ഐ എം പ്ലീനം പാര്‍ട്ടി അംഗങ്ങള്‍ സ്വീകരിക്കേണ്ട ചില സദാചാര രീതികളെ കുറിച്ച് പറയുന്നുണ്ടെന്ന് പത്രങ്ങളില്‍ നിന്നറിയുന്നു.
മദ്യപാനം, റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്, പണം പലിശയ്ക്ക് കൊടുക്കല്‍, മണല്‍മണ്ണ്‌സ്പിരിറ്റ് മാഫിയകളുമായുള്ള ബന്ധം പാടില്ല എന്നും ഇവയുള്ളവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണം എന്നും ആരാധനാലയങ്ങളുടെ നേതൃസ്ഥാനത്ത് പാര്‍ട്ടി അംഗങ്ങള്‍ വരുന്നതിനെ ശക്തമായി എതിര്‍ക്കണം എന്നും ഒക്കെയാണത്രേ നിര്‍ദ്ദേശങ്ങള്‍. മാതൃകാപരമായി പെരുമാറുന്ന ജനസേവകരായി മാറാന്‍ അംഗങ്ങള്‍ ശ്രദ്ധിക്കണം. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്ന അംഗങ്ങളെ നിരീക്ഷിക്കാനും പ്രത്യേക സംവിധാനം ഉണ്ടാവുമത്രേ. കീഴ്ഘടകങ്ങളിലെ അംഗങ്ങളും തങ്ങളുടെ സ്വത്ത് വിവരം മേല്‍കമ്മിറ്റിയെ അറിയിക്കണം.
ഇന്ത്യയില്‍ തകര്‍ന്നിരിക്കുകയാണെങ്കിലും കേരളത്തില്‍ ഇപ്പോഴും ഒരു വലിയ സാമൂഹികരാഷ്ട്രീയ സാമ്പത്തിക ശക്തിയാണ് സി പി ഐ എം. ഇതൊക്കെ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടപ്പില്‍ വരുത്തുവാന്‍ കഴിഞ്ഞാല്‍ കേരളത്തിനു ഉണ്ടാവാന്‍ പോകുന്ന മാറ്റത്തെ കുറിച്ച് ആലോചിച്ചു നോക്കുക!
ഇപ്പോള്‍ ദേശാഭിമാനിയില്‍ നല്‍കിയ ശ്രീ രാധാകൃഷ്ണന്റെ പ്ലീനദിനാഭിവാദന പരസ്യം വിവാദമാക്കിയത് ഒരു മാധ്യമ വിഡ്ഢിത്തമാണ്. ഇതിലൂടെ ഗുണമുണ്ടായത് രാധാകൃഷ്ണനും പിന്നെ ഒരര്‍ത്ഥത്തില്‍ പാര്‍ട്ടിക്കും തന്നെ.
എന്തായിരിക്കും ഇതിന്റെ യഥാര്‍ത്ഥ പ്രത്യാഘാതങ്ങള്‍ എന്ന് ഇപ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. പാര്‍ട്ടി അംഗങ്ങളില്‍ എത്ര പേര്‍ മദ്യപാനികളാണ് എന്നറിഞ്ഞാല്‍ ഇതിനെ തുടര്‍ന്ന് അബ്കാരി വരുമാനത്തില്‍ സര്‍ക്കാരിനുണ്ടാവുന്ന കുറവിനെ കുറിച്ചു ഒരു ഏകദേശ രൂപം കിട്ടും. ഇത് പൂര്‍ണ്ണമായും നടപ്പിലാക്കിയാല്‍ കേരളത്തില്‍ ഇപ്പോഴുള്ള ആളോഹരി മദ്യ ഉപഭോഗത്തില്‍ കുറവുണ്ടാകുമോ? ഉണ്ടായില്ലെങ്കില്‍ അത് പാര്‍ട്ടി അംഗങ്ങളല്ലാത്തവര്‍ കൂടുതല്‍ കുടിക്കുന്നത് കൊണ്ടാവാം.
റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്, പണം പലിശയ്ക്ക് കൊടുക്കല്‍ എന്നീ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് പാര്‍ട്ടി അംഗങ്ങള്‍ പിന്‍വാങ്ങുന്നത് കേരള സമ്പദ് വ്യസ്ഥയെ എങ്ങനെയാണ് ബാധിക്കുക? കേരളത്തില്‍ അനൗപചാരിക ക്രെഡിറ്റ് മാര്‍ക്കറ്റിനെ അത് എത്രകണ്ട് ബാധിക്കും? പാര്‍ട്ടി അംഗങ്ങളുടെ പിന്‍ വാങ്ങല്‍ ഈ മേഖലയില്‍ ഒരു പ്രതിസന്ധി സൃഷ്ടിക്കാന്‍ പര്യാപ്തമാണോ? ഈ മേഖല തകരുമോ?
പാര്‍ട്ടി അംഗങ്ങള്‍ക്ക് മണല്‍മണ്ണ്‌സ്പിരിറ്റ് മാഫിയകളുമായുള്ള ബന്ധം ഇല്ലാതാവുന്നതോടെ അവരെ സഹായിക്കുന്ന സംരക്ഷിക്കുന്ന ഒരു വലിയ അധികാര സ്രോതസ്സ് ഇല്ലതാവുകയാണോ ചെയ്യുന്നത്? ഇത്തരം പ്രവര്‍ത്തനങ്ങളില്‍ എത്രമാത്രം കുറവുണ്ടാകാന്‍ ഈ നിലപാട് സഹായിക്കും? ഇപ്പോള്‍ എത്രപാര്‍ട്ടി അംഗങ്ങള്‍ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നുണ്ട്, അതില്‍ നിന്ന് മാഫിയകള്‍ക്കുണ്ടായിട്ടുള്ള നേട്ടങ്ങള്‍ എന്തോക്കെയാണ് എന്നതിനെ കുറിച്ച് ശരിയായ വിവരങ്ങള്‍ ലഭ്യമല്ല. എങ്കിലും ഇത് നടപ്പിലാക്കാന്‍ പാര്‍ട്ടി സെക്രട്ടറി തയ്യാറാവുന്നതോടെ എന്ത് മാറ്റമാണ് ഇതുണ്ടാക്കാന്‍ പോകുന്നത് എന്നതിനെ കുറിച്ചുള്ള ഒരു ഏകദേശ ധാരണ നല്‍കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞേക്കും.
സ്വത്തു സമ്പാദനത്തിന്റെ കാര്യത്തില്‍ ഒരു നിരീക്ഷണം ഉണ്ടാവുന്നത് പാര്‍ട്ടിക്ക് നേരിട്ട് ഗുണം ചെയ്യുന്നതാണ്. ലെവിയില്‍ നടത്തുന്ന തിരിമറികള്‍ (അങ്ങനെയുണ്ടെങ്കില്‍) കണ്ടുപിടിക്കാന്‍ ഇത് സഹായിക്കും. എന്നാല്‍ പൊതു സമൂഹത്തിനു ഇതുമൂലമുണ്ടാകുന്ന നേട്ടങ്ങളും ചെറുതല്ലാത്തതാവും. വരവില്‍ കവിഞ്ഞ സമ്പാദ്യം എവിടെ നിന്ന് ഉണ്ടാവുന്നു എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്നത് ആദായ നികുതി വകുപ്പിന് കൈമാറും എന്നൊരു നിര്‍ദ്ദേശം ഉണ്ടാവാന്‍ ഇടയില്ല. കാരണം നല്ല പൗരന്മാര്‍ ആവുകയല്ല, നല്ല പാര്‍ട്ടി അംഗങ്ങള്‍ ആവുകയാണ് വേണ്ടത് എന്ന് ഇതിനകം തന്നെ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്.
പണ്ട് സുഗതന്‍ സാര്‍ പറഞ്ഞ കഥയുണ്ട്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി പി ഐ നടത്തുന്ന യോഗമുള്ള ദിവസം സി പി എം അമ്പലത്തില്‍ ഭജന വയ്ക്കും. അങ്ങനെ ഭജന വച്ചാല്‍ സി പി ഐ യോഗത്തിന് ആളു വീണ്ടും കുറയും.
പ്ലീനാവസ്ഥയില്‍ നിന്ന് പുറത്തേക്ക് വരുന്ന പാര്‍ട്ടിക്ക് നേരിടാനുള്ള വെല്ലുവിളികള്‍ ഏറെയാണെങ്കിലും ഇന്നത്തെ അവസ്ഥയില്‍ കേരളത്തില്‍ അതിനുള്ള ശക്തി ഉണ്ട്. അതിനാല്‍ പരസ്യവിവാദത്തില്‍ നിന്ന് പിന്മാറി മാധ്യമങ്ങള്‍ സദാചാര രാഷ്ട്രീയത്തിന്റെ പുതിയ സാഹചര്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പരിശോധിച്ചു തുടങ്ങുമെന്ന് പ്രത്യാശിക്കാം.
സി പി ഐ നേതാക്കളും മണലും മൈക്ക് ഓപ്പറേറ്റരും കൂടിയുള്ള ഒരു ഭജന സംഘമാവും സി പി ഐ യോഗം. ഇങ്ങനെ തോന്നുമ്പോള്‍ അമ്പലത്തില്‍ ഭജന വച്ച് ഭജനെയെയും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാക്കാന്‍ കഴിഞ്ഞിരുന്നത് അമ്പലത്തിലെ ഭാരവാഹികള്‍ പാര്‍ട്ടിക്കാരായിരുന്നത് കൊണ്ടാണ്. പ്രഹര ശേഷിയുള്ള ഒരു സ്ഥാനമാണ് ഇതിലൂടെ ഒഴിയേണ്ടി വരുന്നത്.
[]ഇത്തരത്തില്‍ വലിയ സാമൂഹികസാമ്പത്തികരാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കുവാന്‍ സാധ്യതയുള്ള പാര്‍ട്ടി നിലപാട് ആ രീതിയില്‍ കൂടി ചര്‍ച്ച ചെയ്യപ്പെടെണ്ടേ? എല്ലാം ഒരു ഗാന്ധിയന്‍ രീതിയില്‍ വാക്കും പ്രവര്‍ത്തിയും എന്ന കളത്തില്‍ മാത്രം വച്ച് പരിശോധിച്ചാല്‍ മതിയോ? അല്ല, മതിയോ?
പ്ലീനാവസ്ഥയില്‍ നിന്ന് പുറത്തേക്ക് വരുന്ന പാര്‍ട്ടിക്ക് നേരിടാനുള്ള വെല്ലുവിളികള്‍ ഏറെയാണെങ്കിലും ഇന്നത്തെ അവസ്ഥയില്‍ കേരളത്തില്‍ അതിനുള്ള ശക്തി ഉണ്ട്. അതിനാല്‍ പരസ്യവിവാദത്തില്‍ നിന്ന് പിന്മാറി മാധ്യമങ്ങള്‍ സദാചാര രാഷ്ട്രീയത്തിന്റെ പുതിയ സാഹചര്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പരിശോധിച്ചു തുടങ്ങുമെന്ന് പ്രത്യാശിക്കാം.
പാര്‍ട്ടി അംഗം അന്തിക്കള്ള് കുടിക്കുന്നത് പോലും ബ്രേക്കിംഗ് ന്യൂസ് ആവാന്‍ പോവുന്നു എന്നോര്‍ക്കുമ്പോള്‍….എന്നാല്‍ പാര്‍ട്ടി ആഹ്വാനം ഉള്‍ക്കൊണ്ടു കുടി നിര്‍ത്തുന്ന, മാഫിയാ ബന്ധം ഉപേക്ഷിക്കുന്ന ഒരു അംഗതിന്റെയോ വേണ്ട അനുഭാവിയുടെയെങ്കിലുമോ വാര്‍ത്ത ഇവര്‍ നല്‍കില്ല എന്നുമോര്‍ക്കുമ്പോള്‍…. ശ്രീ രാധാകൃഷ്ണന്റെ പരസ്യം ഒരു ഗൗരവകരമായ കാര്യമേയല്ല.