| Wednesday, 5th December 2018, 10:56 am

ന്യൂകാലിഡോണിയയില്‍ 7.5 തീവ്രതയില്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നൗമി:ഓസ്‌ട്രേലിയന്‍ ഭൂഖണ്ഡത്തിന് പടിഞ്ഞാറ് മാറി ഉത്തര പസിഫിക്കില്‍ ന്യൂ കാലിഡോണിയന്‍ ദ്വീപിന്റെ കിഴക്കന്‍ തീരത്ത് ഉഗ്രന്‍ ഭൂകമ്പം. ഭൂകമ്പ മാപിനിയില്‍ 7.6 രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് സുനാമി ജാഗ്രതാ നിര്‍ദേശം നല്‍കിയതായി പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. പെസഫിക് ബെല്‍റ്റില്‍ ഉള്‍പ്പെടുന്നപ്രദേശമാണ് ന്യൂ കാലിഡോണിയ

കടലിനടിയില്‍ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് പ്രദേശത്ത് ഭീമാകമായ തിരമാലയ്ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് ജാഗ്രത വേണമെന്നും സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

ന്യൂ കാലിഡോണിയ ദ്വീപില്‍ നിന്ന് 155 കിലോമീറ്റര്‍ തെക്ക് കിഴക്കായാണ് ഭൂകമ്പം ഉണ്ടായിട്ടുള്ളത്.സമീപകാലത്തുണ്ടായതില്‍ വെച്ച് തീവ്രതയേറിയ സമുദ്രാന്തര ഭൂകമ്പമാണിതെന്ന് അധികൃതര്‍ പറഞ്ഞു.

ALSO READ: ജി.സി.സി. ഉച്ചകോടിക്ക് ഖത്തറിനെ ക്ഷണിച്ച് സൗദി അറേബ്യ

അപകരമായ തിരമാലയ്ക്ക് എല്ലാ സാധ്യതയുമുണ്ട്.പ്രദേശത്ത് റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.ന്യൂ കാലിഡോണിയയുടേയും വന്വാടുവിന്റേയും തീരപ്രദേശത്ത് നിന്ന് ഒഴിപ്പിക്കല്‍ നടപടികള്‍ എത്രയും പെട്ടെന്ന് ആരംഭിക്കണം. പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം പറഞ്ഞു.

ഒഴിപ്പിക്കല്‍ നടപടികള്‍ എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും ആളുകളെ സുരക്ഷിതമായ സ്ഥാനത്തേക്ക് നീക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും ന്യൂ കാലിഡോണിയന്‍ ഹൈകമ്മീഷണര്‍ അറിയിച്ചു.

സുനാമിയുടെ ആദ്യ തിരകള്‍ പ്രാദേശിക സമയം 4.42നും 5.39നും ഇടയ്ക്ക് കരയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ തിരമാലകള്‍ എപ്പോള്‍ ശക്തിയാര്‍ജിക്കുമെന്ന് പറയാനാകില്ല. പി.ടി.ഡബ്ല്യു.സി. പറഞ്ഞു.

അനാറ്റം ദ്വീപിലും വന്വാട്ടുവിലെ എസ്‌പെറിറ്റി സാന്റോയിലും ന്യൂ കാലിഡോണിയയുടെതലസ്ഥാനമായ നൗമിയുലാണ് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഫിജിയിലും ന്യുസീലന്ഡിലും ഫിലിപ്പീന്സിലും അതീവ ജാഗ്രത നിര്ദേശം നല്കിയിട്ടുണ്ട്

We use cookies to give you the best possible experience. Learn more