സായ് ഇങ് വെന്‍ തായ്‌വാന്റെ ആദ്യ വനിതാ പ്രസിഡന്റ്
Daily News
സായ് ഇങ് വെന്‍ തായ്‌വാന്റെ ആദ്യ വനിതാ പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th January 2016, 7:45 pm

thai-president

തായ്‌പേയി: തായ്‌വാന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റായി 59കാരിയായ സായ് ഇങ് വെന്‍ തെരഞ്ഞെടുക്കപ്പെട്ടു. ചൈനയില്‍ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (ഡി.പി.പി) അംഗമാണ് സായ് ഇങ് വെന്‍. ഭരണ കക്ഷിയായ കുമിന്താങ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ എറിക് ചൂവിനെയാണ് സായ് പരാജയപ്പെടുത്തിയത്. പകുതിയിലേറെ വോട്ടുകളും എണ്ണി കഴിഞ്ഞപ്പോള്‍ 58.1 ശതമാനം വോട്ടാണ് ഡി.പി.പി നേടിയത്. കുമിന്താങ് പാര്‍ട്ടിക്ക് 32.5 ശതമാനവും പീപ്പിള്‍ ഫസ്റ്റ് പാര്‍ട്ടിക്ക് 9.4 ശതമാനം വോട്ടും ലഭിച്ചു.

ചൈനയോട് മൃദു സമീപനം സ്വീകരിക്കുന്ന കുമിന്താങ് പാര്‍ട്ടിയുടെ എട്ടു വര്‍ഷത്തെ ഭരണമവസാനിപ്പിച്ചാണ് ഡി.പി.പി അധികാരത്തിലേറുന്നത്. കഴിഞ്ഞ എഴുപത് വര്‍ഷത്തെ തായ്‌വാന്റെ ചരിത്രത്തില്‍ ഭൂരിഭാഗവും ഭരിച്ചത് കുമിന്താങുകളാണ്. 2000-2008 വരെയുള്ള ഡി.പി.പി ഭരണകാലത്ത് ചൈനയുമായുള്ള തായ്‌വാന്റെ ബന്ധം വഷളായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം തായ്‌വാന്‍-ചൈന ബന്ധത്തില്‍ നിര്‍ണായകമാവുമെന്നാണ് കരുതുന്നത്. തങ്ങളുടെ ഭാഗമായാണ് തായ്‌വാനെ ചൈന കാണുന്നത്. ഏതു നിമിഷവും തായ്‌വാനെ സൈന്യത്തെ ഉപയോഗിച്ച് പിടിച്ചെടുക്കുമെന്ന നിലപാടിലാണ് ചൈന.