മോദിയെ വാനോളം പ്രശംസിച്ച് ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രി
റായ്പൂര്‍: കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വാനോളം പ്രശംസിച്ച ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രി ടി.എസ്. സിങ് ദിയോയുടെ നടപടിയില്‍ അമര്‍ഷംപൂണ്ട് കോണ്‍ഗ്രസ്.
സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകള്‍ പ്രധാനമന്ത്രി ശിലാസ്ഥാപനം ചെയ്യുന്ന ചടങ്ങില്‍ സിങ് ദിയോ നടത്തിയ പ്രസംഗമാണ് വിവാദമയത്.
‘താങ്കള്‍ ഛത്തീസ്ഗഢിന് നിരവധി കാര്യങ്ങള്‍ തന്നു. ഭാവിയിലും കുറേ കാര്യങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ – ചടങ്ങിലേക്ക് മോദിയെ സ്വാഗതം ചെയ്ത് സിങ് ദിയോ പറഞ്ഞു.
കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരമാണ് ഛത്തീസ്ഗഢ് മുന്നോട്ടുപോകുന്നതെന്നും ആവശ്യപ്പെട്ടതെല്ലാം പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും നല്‍കിയിട്ടുണ്ടെന്നും സിങ് ദിയോ പ്രസംഗിച്ചു.
രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശേഷം സിങ് ദിയോക്ക് മോദി ഹസ്തദാനം നല്‍കി. ഛത്തിസ്ഗഢില്‍ 6,400 കോടിയുടെ റെയില്‍ പദ്ധതികളാണ് നടപ്പാക്കാന്‍ പോകുന്നതെന്ന് ചടങ്ങില്‍ സംസാരിക്കവെ മോദി പറഞ്ഞു.
ഇതിന്റെ വീഡിയോ ബി.ജെ.പി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ പാര്‍ട്ടിക്കുള്ളിലെ മുഖ്യ എതിരാളിയാണ് ടി.എസ്. സിങ് ദിയോ. ഛത്തീസ്ഗഢില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.
Content Highlights: TS Singh Deo praise Narendra Modi