ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും: യുവരാജ് സിങ്
Daily News
ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും: യുവരാജ് സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th December 2015, 1:41 pm

yuarajശക്തമായ ഒരു തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് ടീം ഇന്ത്യ. ടീം ഇന്ത്യയിലേക്ക് തിരിച്ചെത്താനുള്ള കഠിന ശ്രമത്തിലാണ് യുവരാജ് സിങും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക ട്വന്റി-20 മത്സരമാണ് തന്റെ ലക്ഷ്യമെന്നാണ് യുവരാജ് പറയുന്നത്.

2013 ഡിസംബറില്‍ ആണ് യുവി ഇന്ത്യയ്ക്ക് വേണ്ടി അവസാന ഏകദിന മത്സരം കളിച്ചത്. ടീമിലേക്ക് തിരിച്ചെത്താന്‍ പരമാവധി ശ്രമിക്കുമെന്നാണ് താരം പറയുന്നത്.

ഞാന്‍ നന്നായി പ്രാക്ടീസ് ചെയ്യുന്നത്. ആഭ്യന്തരമത്സരങ്ങളില്‍കളിച്ച് മികവ് തെളിയിച്ച് ടീം ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്നും യുവി പറയുന്നു. മിഡില്‍ ഓര്‍ഡറില്‍ കളിക്കാന്‍ കഴിയുന്ന ഒരു താരത്തെ നിലവില്‍ ടീമിന് ആവശ്യമുണ്ട്.

റെയ്‌ന നന്നായി കളിക്കുന്നുണ്ട്. എന്നിരുന്നാലും മധ്യനിരയിലെ ഉത്തരവാദിത്തം പൂര്‍ണമായും അദ്ദേഹത്തിന്റെ ചുമലിലാകുന്നത് സമ്മര്‍ദ്ദത്തിന് കാരണമാകുമെന്നും യുവി പറയുന്നു.

ഒരു ഫിനിഷര്‍ എന്ന നിലയില്‍ ടീമില്‍ ആരുണ്ടെന്ന ചോദ്യത്തിന് ആ ഭാഗം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ അതിന് താന്‍ കഴിവ് തെളിയിക്കേണ്ടതുണ്ടെന്നും യുവരാജ് പറഞ്ഞു.

നിലവിലെ ക്യാപ്റ്റന്‍സി ടീമിന് ഗുണം ചെയ്യുമെന്നും ധോണി കൂടുതല്‍ പക്വതയോടെ കാര്യങ്ങളെ സമീപിക്കുന്നുണ്ടെന്നും യുവരാജ് പറഞ്ഞു.