| Friday, 25th December 2020, 9:50 pm

ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ശീലമാക്കൂ...

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുരുഷമാര്‍ക്കെന്ന പോലെ സ്ത്രീകളെയും അലട്ടുന്ന പ്രധാന ആരോഗ്യപ്രശ്‌നമാണ് വന്ധ്യത. ജീവിതരീതിയിലെയും ഭക്ഷണക്രമത്തിലെയും മാറ്റങ്ങള്‍ ഇതിന്റെ തീവ്രത വര്‍ധിപ്പിച്ചിരിക്കുകയാണ്. ഏകദേശം പതിനഞ്ച് ശതമാനം സ്ത്രീകളും വന്ധ്യത മൂലമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണെന്ന് പഠനങ്ങള്‍ പറയുന്നു.

എന്നാല്‍ നമ്മുടെ ജീവിതക്രമത്തിലെ ചില ശീലങ്ങളിലെ മാറ്റം ഈ പ്രശ്‌നത്തില്‍ നിന്ന് കരകയറാന്‍ സഹായിക്കുന്നു. പ്രധാനമായും നാല് കാര്യങ്ങള്‍ ജീവിത രീതിയുടെ ഭാഗമാക്കിയാല്‍ ഒരുപരിധി വരെ ഗര്‍ഭധാരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. അവ ഇതാണ്…

പോഷകപ്രദമായ ഭക്ഷണം ശീലമാക്കൂ…

ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്ന സ്ത്രീകളാണോ നിങ്ങള്‍? നിശ്ചയമായും നിങ്ങളുടെ ഭക്ഷണം ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്. വിറ്റാമിന്‍ ഘടകങ്ങള്‍ എല്ലാമടങ്ങിയ ഭക്ഷണം സ്ഥിരമാക്കണം. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ഇവയെല്ലാം ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ പ്രദാനം ചെയ്യുകയും ഗര്‍ഭധാരണത്തില്‍ അനാവശ്യമായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും.

ഇരുമ്പ് അടങ്ങിയ ഭക്ഷണം

ഇരുമ്പിന്റെ അഭാവമാണ് ശരീരത്തില്‍ വിളര്‍ച്ചയുണ്ടാക്കുന്നത്. ഇത് ഗര്‍ഭധാരണത്തിന് ഏറ്റവും വലിയ വെല്ലുവിളിയുയര്‍ത്തുന്ന ഒന്നാണ്. അതിനാല്‍ അത്തരം ഇരുമ്പിന്റെ അഭാവം ശരീരത്തിനുണ്ടോയെന്ന കാര്യം പരിശോധിക്കേണ്ടതാണ്. കുറവാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം തുടര്‍ചികിത്സകള്‍ ചെയ്യേണ്ടതാണ്.

സ്‌ട്രെസ് ഒഴിവാക്കുക

ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മനസ്സിന്റെ ആരോഗ്യം. ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്ന സ്ത്രീകള്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. പരമാവധി സ്‌ട്രെസ് കുറയ്ക്കാന്‍ ശ്രദ്ധിക്കുക. ഇത് ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ലഹരിവസ്തുക്കള്‍, പുകവലി ഒഴിവാക്കണം

പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവും ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്നതാണ്. പുകയിലയിലെ നിക്കോട്ടിന്‍ ശരീരത്തിലെത്തുന്നത് സ്ത്രീകളില്‍ അണ്ഡോല്‍പ്പാദനത്തെ തടസ്സപ്പെടുത്തുന്നു. ഇത് ഗര്‍ഭധാരണം വൈകിപ്പിക്കാനും വന്ധ്യത പോലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്കും തള്ളിവിടുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Tips To Boost Fertility

We use cookies to give you the best possible experience. Learn more