തടി കുറയ്ക്കാന്‍ രുചിയൂറും ഭക്ഷണങ്ങളുമായി ഒരു ഡയറ്റ്
Health Tips
തടി കുറയ്ക്കാന്‍ രുചിയൂറും ഭക്ഷണങ്ങളുമായി ഒരു ഡയറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th April 2019, 11:17 pm

തടി കുറയ്ക്കാന്‍ ഡയറ്റ് എടുക്കുന്നവര്‍ക്ക് രുചിയൂറുന്ന ഭക്ഷണങ്ങള്‍ തീന്‍മേശയില്‍ നിന്ന് മാറ്റുകയാണ് പതിവ്. പകരം ചീരയും,പയറുവര്‍ഗങ്ങളുമൊക്കെ കഴിക്കും. പക്ഷെ എന്തൊരു ബോറിങ്ങാണ് ഈ ഡയറ്റ് എന്ന് തോന്നാറില്ലേ? എന്നാല്‍ എളുപ്പം തടി കുറയ്ക്കാന്‍ ഡയറ്റ് തുടങ്ങുമ്പോള്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയ വായ്ക്ക് രുചിയെന്ന് തോന്നുന്ന ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി.എളുപ്പം തടികുറയ്ക്കാന്‍ തീരുമാനിച്ചാലുള്ള ഭക്ഷണക്രമമാണ് താഴെ പറയുന്നത്.

1. മുട്ട
പ്രോട്ടീന്‍ വലിയൊരളവില്‍ ഉള്ള മുട്ട കഴിക്കാവുന്നതാണ്. മുട്ടയിലുള്ള അമിനോ ആസിഡ്,അയണ്‍,ആന്റിഡോക്‌സിഡന്റ് എന്നിവ ആരോഗ്യം മെച്ചപ്പെടുത്തും. പുഴുങ്ങിയ മുട്ടയാണ് കഴിക്കാന്‍ നല്ലത്.

2.ചീസും,പനീര്‍
പനീറോ ചീസോ സ്‌നാക്‌സ് ആയി കഴിക്കാവുന്നതാണ്. ഇത് വെയ്റ്റ് ലോസ് ഡയറ്റിന്റെ ഭാഗമാണ്. നിങ്ങള്‍ക്ക് വിശക്കുന്നുണ്ടെങ്കില്‍ ഒരു പീസ് ചീസ് എടുത്ത് കഴിക്കാവുന്നതാണ്. ശരീരത്തിന് എളുപ്പം ആരോഗ്യംപ്രദാനം ചെയ്യുന്ന ഭക്ഷണമാണിത്. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട് ചീസില്‍. ഇത് എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം നല്‍കുന്നു.

 

3. യോഗര്‍ട്ട്
ഗ്രീക്ക് യോഗര്‍ട്ട് പോലുള്ള കൊഴുപ്പ് കുറഞ്ഞ യോഗര്‍ട്ടുകളില്‍ കാല്‍സ്യവും പ്രോട്ടീനും നല്ലൊരളവിലുണ്ട്. മറ്റ് ന്യൂട്രിയന്‍സിനേക്കാള്‍ ഇത് വളരെ നല്ലൊരു ഭക്ഷണമാണ്. ഇതില്‍ പഞ്ചസാരയോ,പ്രിസര്‍വേറ്റീവ്‌സോ ഉള്ളത് ഉപയോഗിക്കരുത്. സാധാരണ യോഗര്‍ട്ടാണ് ഗുണകരം.

4. ഓട്ട്മീല്‍
ഓട്ട്‌സ് ഉപയോഗിച്ചുള്ള ഭക്ഷണങ്ങളില്‍ പഞ്ചസാര ചേര്‍ക്കാതെ കഴിക്കാം. ഒരു ബൗള്‍ ഓട്ട്മീല്‍സ് കഴിച്ചാല്‍ ഫൈബര്‍,പ്രോട്ടീന്‍ എന്നിവ ധാരാളം അകത്തെത്തും.

 

 

5. നട്ട്‌സ് ,നട്ട്‌സ് ബട്ടര്‍

വാള്‍നട്ട്,കശുവണ്ടി,ബദാം,പിസ്ത തുടങ്ങിയ നട്ട്‌സ് കഴിക്കുന്നത് നല്ലതാണ്. പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണമാണിത്. വീട്ടിലുണ്ടാക്കുന്ന നട്ട് ബട്ടറും ഡയറ്റിന്റെ ഭാഗമാക്കാവുന്നതാണ്.