| Monday, 13th October 2014, 8:12 am

പാഠപുസ്തകങ്ങളുടെ അച്ചടി സ്വകാര്യ വല്‍ക്കരിക്കാന്‍ നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]പാലക്കാട്: സംസ്ഥാനത്തെ പാഠപുസ്തകങ്ങളുടെ അച്ചടി സ്വകാര്യ വല്‍ക്കരിക്കാന്‍ നീക്കം. സര്‍ക്കാര്‍ സ്ഥാപനമായ കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റിയായിരുന്നു(കെ.ബി.പി.എസ്) ഇതുവരെ പുസ്തകം അച്ചടിച്ചിരുന്നത്. ഇതിനെ ഒഴിവാക്കി മലപ്പുറത്തെ രണ്ട് സ്വകാര്യ പ്രസുകള്‍ക്ക് അച്ചടിയുടെ ചുമതല നല്‍കാനാണ് പുതിയ നീക്കം

പുതിയ നീക്കത്തിന്റെ ഭാഗമായി കെ.ബി.പി.എസിന് പുസ്തകം അച്ചടിക്കുന്നതിനുള്ള പ്രിന്റ് ഓര്‍ഡര്‍ നല്‍കുന്നത് വിദ്യാഭ്യാസ വകുപ്പ് തടഞ്ഞുവച്ചിരിക്കുകയാണ്.

കെ.ബി.പി.എസിന് പ്രിന്റ് ഓര്‍ഡര്‍ നല്‍കുന്നതിന് പകരം മലപ്പുറത്തെ രണ്ട് സ്വകര്യ പ്രസുകള്‍ക്ക് അച്ചടി പൂര്‍ണമായും നല്‍കാനാണ് വിദ്യാഭ്യാസ മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രിന്റ് ഓര്‍ഡര്‍ നല്‍കണമെന്ന് കെ.ബി.പി.എസ് ചെയര്‍മാന്‍ രാജു നാരായണ സ്വാമി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വിദ്യാഭ്യാസ വകുപ്പ് ഇത് തള്ളുകയായിരുന്നു.

കഴിഞ്ഞ തവണ അച്ചടി വൈകിയെന്നതിനാലാണ് ഇത്തവണ പാഠപുസ്തക അച്ചടിയുടെ ചുമതല സ്വകാര്യ മേഖലയ്ക്ക് നല്‍കുന്നത് എന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.

പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നതിനുള്ള ചുമതല സ്വകാര്യ മേഖലയ്ക്ക് നല്‍കുന്നതോടെ കെ.ബി.പി.എസ് അടച്ചുപൂട്ടേണ്ടി വരും ഇതോടെ ഇവിടെ ജോലി ചെയ്യുന്നവരുടെ വരുമാനമാര്‍ഗവും ഇല്ലാതാകും.

പാഠപുസ്തകങ്ങളുടെ അച്ചടി സ്വകാര്യ വല്‍ക്കരിക്കുന്നതില്‍ വന്‍ അഴിമതി നടക്കുന്നുണ്ടെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more