| Wednesday, 21st February 2018, 3:50 pm

മൊബൈല്‍ നമ്പറുകള്‍ 13 അക്കമാക്കുന്നുവോ; വാര്‍ത്തയുടെ സത്യാവസ്ത്ഥ ഇതാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാക്കാന്‍ ടെലികോം മന്ത്രാലയം നിര്‍ദ്ദേശിച്ചു എന്ന വാര്‍ത്ത തെറ്റ്. മെഷീന്‍ ടു മെഷീന്‍ (M2M) നമ്പറുകളെ സംബന്ധിച്ച അറിയിപ്പ് ചില മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

സൈ്വപ് മെഷീനുകള്‍, ഇലക്ട്രസിറ്റി മീറ്ററുകള്‍ എന്നിവയിലെ സിമ്മുകളിലാണ് മെഷീന്‍ ടു മെഷീന്‍ നമ്പറുകള്‍ ഉപയോഗിക്കുന്നത്. സുരക്ഷാവര്‍ധനവിന്റെ ഭാഗമായി ജൂലായ് 1 മുതല്‍ നല്‍കുന്ന നമ്പറുകള്‍ക്ക് 13 അക്കമാക്കാനാണ് നിര്‍ദേശം.

മൊബൈല്‍ നമ്പറുകളുടെ അക്കങ്ങളുടെ എണ്ണത്തില്‍ മാറ്റമുണ്ടാകില്ലെന്ന് എയര്‍ടെല്ലിനേയും റിലയന്‍സും സെല്ലുലാര്‍ ഓപ്പറേറ്റര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയേയും ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

We use cookies to give you the best possible experience. Learn more