'സത്യത്തെ ഒരിക്കലും തോല്‍പ്പിക്കാനാവില്ല'; പുറത്തായ പൈലറ്റിന്റെ ഒറ്റവാക്യ പ്രതികരണം
Rajastan Crisis
'സത്യത്തെ ഒരിക്കലും തോല്‍പ്പിക്കാനാവില്ല'; പുറത്തായ പൈലറ്റിന്റെ ഒറ്റവാക്യ പ്രതികരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th July 2020, 2:42 pm

ജയ്പൂര്‍: രാജസ്ഥാനില്‍ ഉപമുഖ്യമന്ത്രിസ്ഥാനവും കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷ പദവിയും നഷ്ടപ്പെട്ടതില്‍ പ്രതികരിച്ച് സച്ചിന്‍ പൈലറ്റ്. സത്യത്തെ ഒരിക്കലും തോല്‍പ്പിക്കാനാവില്ല എന്നാണ് പൈലറ്റ് പുറത്തായതിന് പിന്നാലെ ട്വീറ്റ് ചെയ്തത്.

നിയമസഭാകക്ഷി യോഗത്തിലാണ് സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിസ്ഥാനത്തുനിന്നും അധ്യക്ഷ പദവിയില്‍നിന്നും ഒഴിവാക്കിയത്. പൈലറ്റിനൊപ്പമുള്ള രണ്ട് മന്ത്രിമാരെയും സ്ഥാനത്തുനിന്നും നീക്കിയിട്ടുണ്ട്.

അതേസമയം, രാജസ്ഥാന്‍ സര്‍ക്കാരിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കി ഗവര്‍ണറെ കാണുകയാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. ജയ്പൂരിലെ രാജ്ഭവനിലെത്തിയാണ് ഗെലോട്ട് ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ കാണുന്നത്.

സര്‍ക്കാരിന് ഭീഷണികളൊന്നുമില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് ചേതന്‍ ഡുഡി അവകാശപ്പെടുന്നത്. സര്‍ക്കാരിനൊപ്പം 109 എം.എല്‍.എമാരുണ്ടെന്നും കോണ്‍ഗ്രസ് ഇപ്പോഴും വാതിലുകള്‍ തുറന്നിട്ടിരിക്കുയാണെന്നും ഡുഡി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ