| Thursday, 11th August 2016, 9:30 am

'ഇക്കയല്ലാതെ വേറെയാരും എന്നെ തൊടരുത്' ആ വാര്‍ത്ത കെട്ടുകഥയെന്ന് പട്ടാളക്കാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ: പുഴയില്‍ വീണ യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവല്ലാതെ മറ്റാരും തൊടരുതെന്ന് പറഞ്ഞ് വാശിപിടിച്ചെന്ന വാര്‍ത്ത കെട്ടുകഥയാണെന്ന് റിപ്പോര്‍ട്ട്. യുവതിയെ രക്ഷിച്ച പട്ടാളക്കാരനായ രാഹുലിനെ ഉദ്ധരിച്ച് മാധ്യമം പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

യുവതിയെ തനിക്ക് സാഹസികമായി രക്ഷിക്കേണ്ടി വരികയോ അവര്‍ തന്നോട് തൊടരുതെന്ന് പറയുകയോ ചെയ്തിട്ടില്ലെന്നാണ് രാഹുല്‍ പറയുന്നത്.

യുവതിയെ രക്ഷിക്കാനായി താന്‍ പുഴയിലേക്ക് എടുത്തുചാടിയെന്നത് ശരിയാണ്. പുഴയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നില്ല. താന്‍ നടന്നാണ് യുവതിയുടെ അടുത്തേക്ക് പോയത്. അവിടെ എത്തുമ്പോഴേക്കും അവര്‍ താനേ പിടിച്ച് എഴുന്നേറ്റിരുന്നു. തന്റെ കൂടെ കരയിലേക്ക് നടന്നെത്തിയപ്പോള്‍ അവരുടെ ഭര്‍ത്താവും അവിടേക്ക് ഇറങ്ങി വന്നു. അപ്പോള്‍ “ഇനി ഇക്ക സഹായിച്ചോളും” എന്നു യുവതി പറഞ്ഞു- രാഹുല്‍ പറയുന്നു.


Shocking News: വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് പിടികൂടിയ യുവാവിനോട് ജാതി ചോദിച്ചു: ദളിതനാണെന്നു പറഞ്ഞപ്പോള്‍ തല്ലിക്കൊന്നു


തൊടുപുഴയില്‍ നിന്നും സ്വദേശമായ തൊമ്മന്‍കുത്തിലേക്കു പോകുകയായിരുന്നു രാഹുല്‍. തൊമ്മന്‍കുത്ത് പാലത്തിനടുത്തെത്തിയപ്പോള്‍ മറിഞ്ഞ ബൈക്കിന് മുന്നില്‍ നെറ്റിയില്‍ മുറിവുമായി ഒരാള്‍ നില്‍ക്കുന്നതു കണ്ടു. പുഴയില്‍ നിന്നും ശബ്ദം കേട്ടപ്പോള്‍ കുട്ടികള്‍ ആരെങ്കിലും വീണിട്ടുണ്ടാവുമെന്നു കരുതി. പിന്നീട് ഒന്നും ആലോചിച്ചില്ല. പ ുഴയിലേക്ക് എടുത്തുചാടി. എന്നാല്‍ പുഴയില്‍ തന്റെ മുട്ടിനുതാഴെ മാത്രമേ വെള്ളമുണ്ടായിരുന്നുള്ളൂവെന്നും രാഹുല്‍ വിശദീകരിക്കുന്നു.


Related: ഇക്ക, ഇത്ത കഥയിലെ വസ്തുതകള്‍


മാധ്യമങ്ങളൊന്നും തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന കോലാഹലങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും രാഹുല്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്ന് യുവതിയും ഭര്‍ത്താവും പറഞ്ഞതായും മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു.


Don”t Miss: കുഞ്ഞാലിക്കുട്ടിക്കെതിരായ പരാതിക്കാരന്റെ വീട്ടില്‍ പിണറായിയുടെ രഹസ്യ പൊലീസിനെന്ത് കാര്യം?


We use cookies to give you the best possible experience. Learn more