| Thursday, 24th September 2015, 1:23 pm

സുഭാഷ് ചന്ദ്രബോസിനെ ഫൈസാബാദിലെ സന്യാസിയാക്കി മാറ്റിയ ചിത്രത്തിന് പിന്നിലെ രഹസ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സത്യത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് വെബ്‌സൈറ്റിലെ വിദഗ്ദ്ധനായ സിദ്ധാര്‍ത്ഥ് ഘോഷ് കമ്പ്യൂട്ടറില്‍ തയ്യാറാക്കിയ ചിത്രമാണിത്. ബാബയുടെ സംഘടന ആവശ്യപ്പെട്ട പ്രകാരം 2001ലാണ് ചിത്രം തയ്യാറാക്കി നല്‍കിയതെന്നും സുഭാഷ് ചന്ദ്രബോസിന്റെ ചിത്രത്തെ ആധാരമാക്കിയാണ് ഗുംനാമി ബാബയുടെ രൂപം സൃഷ്ടിച്ചതെന്ന് സിദ്ധാര്‍ത്ഥ് ഘോഷ് തന്നെ വ്യക്തമാക്കുന്നുണ്ട്.

സ്വാതന്ത്ര്യ സമര സേനാനി സുഭാഷ് ചന്ദ്രബോസ് വേഷം മാറി ഇന്ത്യയില്‍ ജീവിച്ചിരുന്നു എന്നതിന് തെളിവായി ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ചിത്രമാണ് മുകളിലത്തേത്. ഇതിലൊന്ന് നേതാജിയും മറ്റേത് അദ്ദേഹവുമായി സാമ്യമുള്ള 1985 സെപ്റ്റംബറില്‍ ഫൈസാബാദില്‍ മരണപ്പെട്ട ഗുംനാനി ബാബയെന്ന സന്യാസിയുടേതുമാണ്. ഗുംനാനി ബാബ നേതാജിയാണെന്നാണ് ഇവരുടെ വാദം.

ഗുംനാമി ബാബയുടെ ഈ ചിത്രം നേരത്തെ  ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഫൈസാബാദില്‍ ബാബയുടെ മരണവാര്‍ഷിക ചടങ്ങിലും ഇതേ ചിത്രം ഉപയോഗിച്ചിരുന്നു.

സത്യത്തില്‍  ഹിന്ദുസ്ഥാന്‍ ടൈംസ് വെബ്‌സൈറ്റിലെ വിദഗ്ദ്ധനായ സിദ്ധാര്‍ത്ഥ് ഘോഷ് കമ്പ്യൂട്ടറില്‍ തയ്യാറാക്കിയ ചിത്രമാണിത്. ബാബയുടെ സംഘടന ആവശ്യപ്പെട്ട പ്രകാരം  2001ലാണ്  ചിത്രം  തയ്യാറാക്കി നല്‍കിയതെന്നും സുഭാഷ് ചന്ദ്രബോസിന്റെ ചിത്രത്തെ ആധാരമാക്കിയാണ് ഗുംനാമി ബാബയുടെ രൂപം സൃഷ്ടിച്ചതെന്ന് സിദ്ധാര്‍ത്ഥ് ഘോഷ് തന്നെ വ്യക്തമാക്കുന്നുണ്ട്.

2001ല്‍ ചിത്രം പ്രസിദ്ധീകരിച്ചതിന് 2 വര്‍ഷങ്ങള്‍ക്ക് ശേഷം ഹിന്ദുസ്ഥാന്‍ ടൈംസ് ബാബയുടെ ചിത്രം പിന്‍വലിച്ചിരുന്നു. ബാബയാണെന്ന് സ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ മാനേജ്‌മെന്റ് തന്നെയാണ് തീരുമാനമെടുത്തത്. സിദ്ധാര്‍ത്ഥ് ഘോഷ് തന്നെയാണ് ഇക്കാര്യവും വെളിപ്പെടുത്തുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിന്നും രാജിവെച്ച അദ്ദേഹമിപ്പോള്‍ ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകനാണ്.

ഹിന്ദുസ്ഥാന്‍ ടൈംസിലെ തന്നെ സ്‌പെഷ്യല്‍ പ്രൊജക്ട്‌സ് എഡിറ്ററായ ഷാലി ഇത്താമാനും സിദ്ധാര്‍ത്ഥ് ഘോഷിന്റെ വാദങ്ങള്‍ ശരി വെക്കുന്നുണ്ട്. ഗുംനാമി ബാബയെ കുറിച്ചുള്ള സ്റ്റോറിയുടെ ഉത്തരവാദിത്വം ഷാലി ഇത്തമാനായിരുന്നു.

1945ല്‍ തായ്്‌വാനില്‍ വിമാനപകടത്തില്‍ മരണപ്പെട്ടുവെന്ന വര്‍ത്തയ്ക്ക് ശേഷം നേതാജിയെ കുറിച്ച് പ്രചരിക്കുന്ന കഥകളിലൊന്നാണ് അദ്ദേഹം ഗുംനാമി ബാബയായി വേഷം മാറി എന്നുള്ളത്.

2001ല്‍ ചിത്രം പ്രസിദ്ധീകരിച്ചതിന് 2 വര്‍ഷങ്ങള്‍ക്ക് ശേഷം ഹിന്ദുസ്ഥാന്‍ ടൈംസ് ബാബയുടെ ചിത്രം പിന്‍വലിച്ചിരുന്നു. ബാബയാണെന്ന് സ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ മാനേജ്‌മെന്റ് തന്നെയാണ് തീരുമാനമെടുത്തത്. സിദ്ധാര്‍ത്ഥ് ഘോഷ് തന്നെയാണ് ഇക്കാര്യവും വെളിപ്പെടുത്തുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിന്നും രാജിവെച്ച അദ്ദേഹമിപ്പോള്‍ ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകനാണ്.

ഗുംനാമി ബാബയുടെ ചിത്രത്തിന്റെ ആധികാരികതയെ കുറിച്ച് ഇത്രയും വിവരങ്ങള്‍ പുറത്ത് വന്നതിന് ശേഷമാണ് ഈ മാസം രണ്ട് തവണ ഇതേ ചിത്രം പ്രസിദ്ധീകരിച്ച് വന്നത്. സിദ്ധാര്‍ത്ഥ് ഘോഷ് തയ്യാറാക്കിയ ചിത്രത്തിന് ഗുംനാമി ബാബ എന്ന പേര്‍ തന്നെയാണ് പത്രം അടിക്കുറിപ്പായി നല്‍കിയതും. ആദ്യത്തെ റിപ്പോര്‍ട്ട് വന്നത് സെപ്റ്റംബര്‍ 7ന് ” നേതാജി, ദ സെയിന്റ്” എന്ന തലക്കെട്ടിലായിരുന്നു.

അടുത്തപേജില്‍ തുടരുന്നു

ഏതാനും ചില മാധ്യമങ്ങള്‍ മാത്രമല്ല ഗുംനാമി ബാബയുടെ ഈ വ്യാജ ചിത്രം ഉപയോഗിക്കുന്നത്.  ബി.ജെ.പി നേതാവ് ശക്തി സിങ്ങിന്റെ വീടായ രാംഭവനില്‍ സമാനമായ ചിത്രം അല്‍പ്പം മാറ്റങ്ങളൊക്കെ വരുത്തി ഫ്രേയിം ചെയ്ത് ഭംഗിയാക്കി സൂക്ഷിച്ചിട്ടുണ്ട്. 

പിന്നീട് സെപ്റ്റംബര്‍ 11 ന് ഇതേ ചിത്രം ഉപയോഗിച്ച് ” സൈബീരിയന്‍ സര്‍വൈവര്‍ ടു സീക്രട്ട് സധു… നേതാജി മിസ്റ്ററി ലിവ്‌സ് ഓണ്‍” എന്ന തലക്കെട്ടിലുമാണ് ലേഖനം പ്രസിദ്ധീകരിച്ചത്.

ഏതാനും ചില മാധ്യമങ്ങള്‍ മാത്രമല്ല ഗുംനാമി ബാബയുടെ ഈ വ്യാജ ചിത്രം ഉപയോഗിക്കുന്നത്.  ബി.ജെ.പി നേതാവ് ശക്തി സിങ്ങിന്റെ വീടായ രാംഭവനില്‍ സമാനമായ ചിത്രം അല്‍പ്പം മാറ്റങ്ങളൊക്കെ വരുത്തി ഫ്രേയിം ചെയ്ത് ഭംഗിയാക്കി സൂക്ഷിച്ചിട്ടുണ്ട്.  1983 മുതല്‍ 1985 ല്‍ മരിക്കുന്നത് വരെ ഗുംനാനി ബാബ രാംഭവനില്‍ ഏകാന്തമായൊരിടത്താണ് കഴിഞ്ഞിരുന്നുവെന്നാണ് പറയപ്പെടുന്നത്.

ഫൈസാബാദില്‍ സരയൂ നദിക്ക് സമീപമുള്ള  ഗുംനാമി ബാബയുടെ സമാധി സ്ഥലത്തും ഈ ചിത്രം വെച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 16 , ഈ ചിത്രം സ്ഥാപിച്ച ദിവസം ഏകദേശം 3035 പേര്‍ ഇവിടെ വന്ന് പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. ശക്തി സിംങിന്റെ നേതൃത്വത്തിലുള്ള “സുഭാഷ് ചന്ദ്ര ബോസ് രാഷ്ട്രീയ വിചാര്‍ കേന്ദ്ര” എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. നേതാജിയുടെ 30ാം ചരമ വാര്‍ഷികം ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി നടത്തിയിരുന്നത്.

ഗുംനാമി ബാബയുടെ ചിത്രത്തെ കുറിച്ച് ശക്തി സിംങിന് പറയാനുള്ളത്.

സന്ദര്‍ശകരെ അനുവദിക്കുന്നതില്‍ ബാബ കര്‍ക്കശമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. പക്ഷെ അദ്ദേഹത്തിന്റെ മുറിയില്‍ കുട്ടികള്‍ കളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ബാബ മരിച്ചപ്പോള്‍ കുട്ടികളോട് ചോദിച്ച് ഒരു ചിത്രകാരന്റെ സഹായത്താലാണ് ബാബയുടെ രൂപം വരച്ചെടുത്തത്. ചിത്രത്തിന് നേതാജിയുടെ ഫോട്ടോകളുമായി നല്ല സാദൃശ്യമുണ്ടായിരുന്നു.

അതേ സമയം ചിത്രകാരന്റെ പേര് ഓര്‍മയില്ലെന്നാണ് ശക്തി സിംഗ് പറയുന്നത്. എന്നാല്‍ 1990ല്‍ എല്ലോറ ആര്‍ട്ട് ഗാലറി എന്ന സ്റ്റുഡിയോയില്‍ കൊണ്ട് പോയി ചിത്രം മോടി പിടിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഇപ്പോള്‍ ശക്തി സിംഗിന്റെ കൈവശമുള്ളത്. ഈ ചിത്രമാണ്.

അതേ സമയം എല്ലോറ സ്റ്റുഡിയോയുടെ ഉടമയായ രാം ചന്ദ്ര പറയുന്നത് ചിത്രം നന്നാക്കിയെടുത്തത് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണെന്നാണ്. ഫൈസാബാദിലെ കന്റോണ്‍മെന്റ് റോഡിലുള്ള നിയാവന്‍ ഏരിയയിലാണ് മേല്‍ പറഞ്ഞ എല്ലോറ ആര്‍ട്ട് ഗാലറി സ്ഥിതി ചെയ്യുന്നത്.

പുസ്തകത്തില്‍ പ്രസിദ്ധീകരിച്ച വര്‍ഷം നല്‍കിയിട്ടില്ല. അതേ സമയം 2006, 2007 വര്‍ഷങ്ങളിലെഴുതിയ ആശംസ സന്ദേശങ്ങള്‍ പുസ്തകത്തിലുണ്ട്. അതിലൊന്ന് ആര്‍.എസ്.എസ് മുന്‍ തലവന്‍ കെ.സി സുദര്‍ശന്‍ എഴുതിയതാണ്. 2007 ജൂണ്‍ 27 എന്നാണ് ഇതില്‍ തിയ്യതി എഴുതിയിരിക്കുന്നത്. അതിനര്‍ത്ഥം 2007ന് മുമ്പാണ് പുസ്തകം പ്രസിദ്ധീകരിച്ചത് എന്നാണ്.

ഹിന്ദുസ്ഥാന്‍ ടൈംസിലെ സിദ്ധാര്‍ത്ഥ് ഘോഷ് തയ്യാറാക്കിയ ബാബയുടെ ചിത്രമാണ് താന്‍ മെച്ചപ്പെടുത്തിയതെന്നും രാം ചന്ദ്ര പറയുന്നു. ശക്തി സിംഗിന്റെ സംഘടനയായ “സുഭാഷ് ചന്ദ്ര ബോസ് രാഷ്ട്രീയ വിചാര്‍ കേന്ദ്ര” തയ്യാറാക്കിയ പുസ്തകത്തില്‍ നിന്നാണ് അദ്ദേഹം ഈ ചിത്രമെടുത്തത്. (ഭഗവാന്‍ ജീ സെ നേതാ തക്)

പുസ്തകത്തില്‍ പ്രസിദ്ധീകരിച്ച വര്‍ഷം നല്‍കിയിട്ടില്ല. അതേ സമയം 2006, 2007 വര്‍ഷങ്ങളിലെഴുതിയ ആശംസ സന്ദേശങ്ങള്‍ പുസ്തകത്തിലുണ്ട്. അതിലൊന്ന് ആര്‍.എസ്.എസ് മുന്‍ തലവന്‍ കെ.സി സുദര്‍ശന്‍ എഴുതിയതാണ്. 2007 ജൂണ്‍ 27 എന്നാണ് ഇതില്‍ തിയ്യതി എഴുതിയിരിക്കുന്നത്. അതിനര്‍ത്ഥം 2007ന് മുമ്പാണ് പുസ്തകം പ്രസിദ്ധീകരിച്ചത് എന്നാണ്.

ഫൈസാബാദ് സാധുവിലെ  സമാധിക്ക് മുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ബാനറിലേത് പോലെ തന്നെ ആ ചിത്രം യഥാര്‍ത്ഥിത്തില്‍ തയ്യാറാക്കിയത് സിദ്ധാര്‍ത്ഥ് ഘോഷ് ആണെന്ന് പുസ്തകത്തിലും പരാമര്‍ശിക്കുന്നില്ല.

കടപ്പാട് : സ്‌കോള്‍

We use cookies to give you the best possible experience. Learn more