| Saturday, 11th April 2020, 3:20 pm

'ദൈവത്തില്‍ വിശ്വസിക്കൂ' ഒരു കഷ്ണം തുണിയിലല്ല'; മാസ്‌ക് ധരിക്കുന്നതിനെ പരിഹസിച്ച ടിക് ടോക് താരത്തിന് കൊവിഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ് പ്രതിരോധത്തിനായി മാസ്‌കു ധരിക്കുന്നതിനെ പരിഹസിച്ച മധ്യപ്രദേശിലെ യുവാവിന് കൊവിഡ്-19 സ്ഥിരീകരിച്ചു. ടിക് ടോക് താരമായ യുവാവ് ഒരു കഷ്ണം തുണിയലല്ല ദൈവത്തില്‍ വിശ്വസിക്കൂ എന്നായിരുന്നു നേരത്തെ ചെയ്ത ഒരു ടിക് ടോക് വീഡിയോയില്‍ പറഞ്ഞത്.

മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ യുവാവിനാണ് കൊവിഡ് ബാധിച്ചത്. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കൊവിഡ് കേസാണിതെന്ന് കലക്ടര്‍ പ്രീതി മൈതിലി അറിയിച്ചത്. യുവാവിന്റെ ആരോഗ്യ നിലയില്‍ പ്രശനമില്ലെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. മധ്യപ്രദേശിലെ ബുന്ദല്‍ഖണ്ഡ് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനിലാണ് യുവാവിപ്പോള്‍. വെള്ളിയാഴ്ചയാണ് യുവാവിന്റെ പരിശോധന ഫലം വന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഐസൊലേഷന്‍ വാര്‍ഡിലിരുന്നും യുവാവ് ടിക് ടോകില്‍ വീഡിയോ അപ്‌ലോഡ് ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ഡില്‍ നിന്നും എടുത്ത ഒരു വീഡിയോയില്‍ തനിക്ക് രോഗം ഭേദമാവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പറയുന്നുണ്ട്.

‘ കുറച്ചു സമയത്തേക്ക് എനിക്ക് വീഡിയോ അപ്‌ലോഡ് ചെയ്യാന്‍ പറ്റില്ല. ദയവായി എന്നെ പിന്തുണയ്ക്കുക. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എന്നെയും ഉള്‍പ്പെടുത്തുക,’ യുവാവ് വീഡിയോയില്‍ പറഞ്ഞു.

യുവാവിന്റെ ബന്ധുക്കളും അയല്‍ക്കാരും ചികിത്സിച്ചവരും ഉള്‍പ്പെടെ 50 പേര്‍ നിലവില്‍ ക്വാരന്റീനിലാണ്. സാഗര്‍ ജില്ലയില്‍ നഗരത്തില്‍ നിന്നെത്തിയ 250 പേര്‍ നിരീക്ഷണത്തിലാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more