| Sunday, 12th November 2017, 12:23 pm

'ഞാന്‍ നിങ്ങളെ കുള്ളനെന്നും തടിയനെന്നും വിളിച്ചില്ലല്ലോ'; കിം ജോംഗ് ഉന്നിന് ട്രംപിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ട്രംപിന്റേത് പഴയ ഭ്രാന്തന്റെ പ്രസംഗമാണെന്ന ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ട്രംപ് രംഗത്ത്. കിം ജോന്‍ ഉന്‍ എന്നെ വയസനെന്ന് വിളിച്ചു അധിക്ഷേപിച്ചെന്തിനാണ്.. ?ഞാനദ്ദേഹത്തെ തടിയനെന്നും കുള്ളനെന്നുമൊന്നും വിളിച്ചില്ലല്ലോ എന്നായിരുന്നു ട്രംപിന്റെ മറുപടി.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലായിരുന്നു ട്രംപിന്റെ മറുപടി. താനദ്ദേഹത്തിന്റെ സുഹൃത്താകാന്‍ ശ്രമിക്കുകയാണെന്നും ഒരിക്കല്‍ അത് സംഭവിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.


Also Read: ‘ജനവിരുദ്ധനയങ്ങള്‍ തുടര്‍ന്നാല്‍ അനിശ്ചിതകാല പണിമുടക്ക്’; കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പായി ട്രേഡ് യൂണിയനുകളുടെ മഹാധര്‍ണ്ണ


ഉത്തര കൊറിയക്കെതിരെ ആഗോളതലത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഏഷ്യന്‍ പര്യടനത്തിലാണ് ട്രംപ്. നേരത്തെ തങ്ങളെ വിലകുറച്ച് കാണരുതെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിങ്ങള്‍ സംഭരിച്ചുവെച്ച ആയുധങ്ങള്‍ നിങ്ങളുടെ രക്ഷക്കെത്തില്ലെന്നും ദക്ഷിണ കൊറിയന്‍ അസംബ്ലിയില്‍ പ്രസംഗിക്കവെ ട്രംപ് ഉത്തരകൊറിയക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ വയസനായ ഒരാളുടെ ഭ്രാന്തന്‍ പ്രസംഗം എന്നായിരുന്നു കിം ജോംഗ് ഉനിന്റെ മറുപടി. ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അതോടൊപ്പം സാമ്പത്തിക സുരക്ഷയും വര്‍ധിപ്പിക്കുമെന്നും ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലും വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more