ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. ട്രംപ് എത്തുന്നത് അമേരിക്കന്‍ സമ്പദ് വ്യവസ്ഥ അഭിവൃദ്ധിപ്പെടുത്താനാണ് അല്ലാതെ ഇന്ത്യയ്ക്ക് നേട്ടമുണ്ടാക്കാനല്ല എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രത്യേകിച്ചൊരു നേട്ടവും താന്‍ കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
” എന്റെ അഭിപ്രായത്തിനു നേരെ നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടായേക്കാം. ചിലര്‍ ട്രംപിന്റെ സന്ദര്‍ശനം ഇന്ത്യയ്ക്ക് ഗുണകരമാകും എന്നൊക്കെ പറയും. നമ്മള്‍ വാങ്ങുന്ന പ്രതിരോധ ഉപകരണങ്ങള്‍ക്കെല്ലാം പണം നല്‍കുന്നുണ്ട്. അല്ലാതെ ട്രംപ് സൗജന്യമായി തരുന്നതല്ല”. ബി.ജെ.പി എം.പി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെയും സുബ്രഹ്മണ്യന്‍ സ്വാമി കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സാമ്പത്തിക നയം സര്‍ക്കാര്‍ നവീകരിച്ചില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന നിലപാടാണ് സുബ്രഹ്മണ്യന്‍ സ്വാമി സ്വീകരിച്ചത്. ഫെബ്രുവരി 24നാണ് ട്രംപ് ഇന്ത്യയിലെത്തുക.