വാഷിങ്ടണ്‍: ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ ചുവന്ന പതാക ഉയര്‍ത്തി തിരിച്ചടിയുടെ സൂചന നല്‍കിയ ഇറാനു താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിരിച്ചടിക്കാനാണ് ഇറാന്റെ തീരുമാനമെങ്കില്‍ അമേരിക്കന്‍ സേനയുടെ കരുത്ത് അറിയാമെന്നായിരുന്നു ട്രംപിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം. അമേരിക്കന്‍ സേന തങ്ങളുടെ അത്യാധുനിക സൈനിക ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ മടിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അമേരിക്ക ഇറാനിലെ 52 തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ ലക്ഷ്യമാക്കിയിട്ടുണ്ടെന്നും ഖാസിം സുലൈമാനിയുടെ മരണത്തില്‍ പ്രതികാര നടപടിയുമായി ഇറാന്‍ മുന്നോട്ടു പോകുകയാണെങ്കില്‍ ഇവിടെ ധ്രുതഗതിയില്‍ അക്രമം നടത്തുമെന്നും ട്രംപ് നേരത്തെ തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.
ബാഗ്ദാദില്‍ വെച്ച് നടന്ന വ്യോമാക്രമണത്തില്‍ ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഇറാന്റെ തിരിച്ചടി നേരിടാന്‍ 3500 സൈനികരെ അമേരിക്ക പശ്ചിമേഷ്യയിലേക്ക് വിന്യസിച്ചിരുന്നു.
യു.എസിന്റെ അടിയന്തര വ്യോമസേന ഡിവിഷനായ 82 എയര്‍ബോണ്‍ ഡിവിഷന്‍ ആണ് സൈനികരെ വിന്യസിച്ചത്. നേരത്തെ ബാഗ്ദാദിലെ യു.എസ് എംബസിയില്‍ ആക്രമണം നടന്നതിനു പിന്നാലെയും മേഖലയിലേക്ക് യു.എസ് സേനയെ വിന്യസിച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കൊല്ലപ്പെട്ട സുലൈമാനിക്ക് ലെബനന്‍, സിറിയ, എന്നിവിടങ്ങളിലെല്ലാം സ്വാധീനമുള്ളതിനാല്‍ എവിടെ നിന്നും യു.എസ് ആക്രമണം പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം ഇറാനിലെ ജംകരനിലെ പള്ളിയില്‍ ചുവന്ന പതാക ഉയര്‍ന്നത് ഇറാന്‍ ഖാസിം സുലൈമാനിയുടെ മരണത്തില്‍ ഇറാന്‍ വെറുതെയിരിക്കില്ല എന്നതിന്റെ സൂചനയാണ്. 7ാം നൂറ്റാണ്ടിലാണ് ഇറാനില്‍ ആദ്യമായി ഈ പതാക ഉയര്‍ത്തിയത്. അല്‍ ഹുസൈന്‍ ഇബ്നു അലിയുടെ വധത്തിനെതിരെ നടന്ന കര്‍ബാല യുദ്ധത്തിനു ശേഷമാണ് ഇറാനില്‍ ആദ്യമായി ചുവന്ന പതാക ഉയര്‍ന്നത്.