ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ കൊവിഡ് പ്രതിസന്ധിയെ സര്‍ക്കാര്‍ പ്രതിരോധിച്ചതിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
അമേരിക്കയില്‍ കൊവിഡ് വ്യാപനം നടക്കുന്നതിനു മുമ്പു തന്നെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് മൂലം രാജ്യത്തുണ്ടാകുന്ന അപകടത്തെ പറ്റി മുന്നറിയിപ്പ് ലഭിച്ചിരുന്നെന്നും എന്നാല്‍ ഈ അപകടത്തെ ചെറുതായി കാണാനാണ് ട്രംപ് ആഗ്രഹിച്ചത് എന്നുമാണ് പുതുതായി വരുന്ന വെളിപ്പെടുത്തല്‍.
ഡിസംബര്‍ മാസം മുതല്‍ ജൂലൈ വരെ 18 തവണ ട്രംപിനെ ഇന്റര്‍വ്യൂ ചെയ്ത ബോബ് വുഡ് വാര്‍ഡ് എന്ന പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ആണ് പുറത്തിറക്കുന്ന പുസ്‌കതത്തിലാണ് ഇക്കാര്യം പറയുന്നത്. ട്രംപിന്റെ അഭിമുഖങ്ങളാണ് ഈ പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചത്.
പൊതുജനത്തിനു മുന്‍പില്‍ പറഞ്ഞിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ കൊവിഡ് വ്യാപനത്തെക്കുറിച്ച് ട്രംപിന് നേരത്തെ ലഭിച്ചിരുന്നു എന്നാണ് ഈ പുസ്തകത്തില്‍ പറയുന്നത്.
കൊറോണ വൈറസ് ഒരു പകര്‍ച്ച വ്യാധിയെക്കാള്‍ മാരകമാണെന്ന് ഫെബ്രുവരിയില്‍ നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ഈ മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞിരുന്നു. മാര്‍ച്ച് 19 മുതലാണ് അമേരിക്കയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതും ദേശീയ അടിയന്തരാവാസ്ഥ പ്രഖ്യാപിച്ചതും.
ഈ പുസ്തകത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെ പുസ്തകം വ്യാജമാണെന്ന് പറഞ്ഞ് ട്രംപ് രംഗത്തെത്തിയിരുന്നു.
ലോകത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ