വാഷിങ്ടണ്‍: യു.എസിലെ മയക്കുമരുന്ന് മാഫിയയെ നേരിടാന്‍ വധശിക്ഷയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വേദനസംഹാരികള്‍ ഉപയോഗിക്കാനുള്ള ആസക്തി പൗരന്‍മാര്‍ക്കിടയില്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ നീക്കം.
ഒപോയ്ഡ് പോലുള്ള വേദനാസംഹാരികളുടെ ഉപയോഗം അധികമായി ബാധിച്ച സ്‌റ്റേറ്റായ ന്യൂ ഹാംഷെയറിലെ പ്രസംഗത്തിനിടെയാണ് ട്രംപ് മയക്കുമരുന്ന് മാഫിയയെ നേരിടാന്‍ വധശിക്ഷ നിര്‍ദേശിച്ചത്.
മയക്കുമരുന്ന് മാഫിയകള്‍ക്ക് വധശിക്ഷ നല്‍കാന്‍ നിയമം ഭേദഗതി ചെയ്യാനുള്ള ശ്രമത്തിലാണ് തന്റെ ഭരണകൂടം എന്ന് ട്രംപ് പറഞ്ഞു. പക്ഷേ, ഇത് ശക്തമായ രാഷ്ട്രീയ, നിയമ എതിര്‍പ്പുകള്‍ നേരിടേണ്ടിവരും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2.4 ദശലക്ഷം അമേരിക്കക്കാര്‍ മയക്കുമരുന്നിന് അടിമപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2016 ല്‍ മയക്കുമരുന്നിന്റെ ഉപയോഗം രാജ്യത്താകമാനം 63,600 പേര്‍ മരിക്കാനിടയാക്കിയതായും ആരോഗ്യ വകുപ്പ് പറയുന്നു.
(വീഡിയോ കടപ്പാട്: ബി.ബി.സി)