| Tuesday, 21st July 2020, 11:39 am

ഞാന്‍ മാസ്‌ക് ധരിക്കുന്നുണ്ട്, ഞാനാണ് ഏറ്റവും വലിയ രാജ്യസ്‌നേഹി; 'മാസ്‌കി'ല്‍ മലക്കം മറിഞ്ഞ് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: മാസ്‌ക് ധരിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കില്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ മലക്കം മറിഞ്ഞ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. സാമൂഹ്യ അകലം പാലിക്കാന്‍ സാധിക്കാത്ത സമയത്ത് മാസ്‌ക് ധരിക്കുന്നത് രാജ്യസ്‌നേഹമാണെന്നും ട്രംപ് പറഞ്ഞു.

തന്നേക്കാള്‍ അധികം ദേശത്തെ സ്‌നേഹിക്കുന്ന ആരുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാസ്‌ക് ധരിക്കണമോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത് ജനങ്ങളാണ്. ഒരിക്കലും അവരെ ഞാനതിന് നിര്‍ബന്ധിക്കുകയില്ലെന്ന് മുന്‍പ് നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് മാസ്‌ക് അണിഞ്ഞ് ദേശഭക്തനാണെന്ന അവകാശവാദത്തോടെ ട്രംപ് എത്തുന്നത്.

‘ചൈനയുടെ വൈറസിനെതിരായ പ്രവര്‍ത്തനത്തില്‍ നമ്മള്‍ ഒറ്റക്കെട്ടാണ്. നിരവധി ആളുകള്‍ പറയുന്നുണ്ട് ദേശസ്‌നേഹമുള്ളവര്‍ മാസ്‌ക് ധരിക്കുമെന്ന്. സാമൂഹ്യ അകലം പാലിക്കാന്‍ സാധിക്കാത്ത സമയത്ത് മാസ്‌ക് ധരിക്കുന്നത് രാജ്യസ്‌നേഹമാണ്.’

നേരത്തെ രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് ട്രംപ് പൊതുവേദികളില്‍ മാസ്‌ക് ധരിച്ചിരുന്നില്ല.

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിച്ചത് അമേരിക്കയിലാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more