| Friday, 16th February 2018, 11:55 am

ട്രംപിന്റെ 'മുസ്‌ലിം നിരോധനം' ഭരണഘടനാ വിരുദ്ധമെന്ന് യു.എസ്. കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിര്‍ജീനിയ: മുസ്‌ലിം രാജ്യങ്ങളിലുള്ളവര്‍ക്കായി യു.എസ്. പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് ഭരണഘടനാ ലംഘനമാണെന്ന് യു.എസ് കോടതി. വിര്‍ജീനിയയിലെ റിച്ച്മണ്ട് കോടതിയാണ് മതാടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ ഒന്നും തന്നെ ഭരണഘടന അംഗീകരിക്കുന്നില്ലെന്ന് നിരീക്ഷിച്ചത്.

ട്രംപിന്റെ നിരോധനത്തിനെതിരെ ഉത്തരവിട്ട രണ്ടാമത്തെ കോടതിയാണ് യു.എസ് ഫെഡറല്‍ അപ്പീല്‍ കോടതി. ഉത്തരവിനെ വെല്ലുവിളിച്ചുള്ള ഹര്‍ജികള്‍ നിലനില്‍ക്കെ തന്നെ നിരോധനവുമായി മുന്നോട്ടുപോകാന്‍ യു.എസ് കോടതി അനുവദിച്ചിരുന്നു.

സാന്‍ഫ്രാന്‍സിസ്‌കോയിലെ അപ്പീല്‍ കോടതി ഏറെ മുമ്പ് തന്നെ ഈ തീരുമാനം കുടിയേറ്റ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ നീക്കത്തെ കൂടുതല്‍ വിശകലനം ചെയ്യാമെന്ന് സുപ്രീം കോടതി പ്രതികരണവും നല്‍കിയിരുന്നു.

ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എസില്‍ പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള ട്രെപിന്റെ ഉത്തരവ് സെപ്റ്റംബറിലാണ് വരുന്നത്.

അധികാരത്തില്‍ വന്നാല്‍ യു.എസിലേക്കുള്ള മുസ്‌ലിംങ്ങളുടെ പ്രവേശനം പൂര്‍ണമായും നിഷേധിക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് ട്രമ്പ് നവ മ്പറില്‍ തന്റെ ട്വിറ്ററിലും മുസ്ലിം വിരുദ്ധ ആശയങ്ങള്‍ പങ്കുവെച്ചിരുന്നു. ചാഡ്, ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് യു.എസില്‍ പ്രവേശനം നിഷേധിച്ചത്.

തീവ്രവാദത്തില്‍ നിന്നും ഇസ്‌ലാമിക ഭീകരവാദികളില്‍ നിന്നും യു.എസിനെ സംരക്ഷിക്കാന്‍ ഈ നയം ആവശ്യമാണെന്നായിരുന്നു ട്രംപ് പറഞ്ഞത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് 2018 ഏപ്രിലില്‍ സുപ്രീം കോടതിയില്‍ വാദം നടക്കാനിരിക്കെയാണ് റിച്ച്മണ്ട് കോടതിയുടെ നിരീക്ഷണം.

We use cookies to give you the best possible experience. Learn more