| Wednesday, 27th May 2020, 7:14 pm

'അടി, തിരിച്ചടി'; ഫാക്ട്ചെക്കിങ്ങ് ലിങ്ക് ഉൾപ്പെടുത്തിയ ട്വിറ്ററിന്റെ നടപടിക്ക് പിന്നാലെ സോഷ്യൽ മീഡിയ തന്നെ അടച്ചുപൂട്ടുമെന്ന ഭീഷണിയുമായി ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റിൽ ഫാക്ട് ചെക്കിം​ഗ് ലിങ്ക് ഉൾപ്പെടുത്തിയ ട്വിറ്ററിന്റെ നടപടിക്ക് പിന്നാലെ സോഷ്യൽ മീഡിയ തന്നെ അടച്ചുൂപൂട്ടുമെന്ന ഭീഷണി മുഴക്കി ട്രംപ്.

“റിപ്പബ്ലിക്കൻ പാർട്ടിക്കാർക്ക് സോഷ്യൽ മീഡിയ യാഥാസ്ഥികരുടെ സംഭാഷണങ്ങളെ നിശബ്ദമാക്കുന്നുവെന്ന് തോന്നുന്നുണ്ട്. ഇത് സംഭവിക്കുന്നതിന് മുൻപ് ഞങ്ങൾ അവയ്ക്ക് ശക്തമായ നിയന്ത്രണങ്ങൾ വെക്കുകയോ അടച്ചു പൂട്ടുകയോ ചെയ്യും”. ട്രംപ് പറഞ്ഞു. ട്വിറ്ററിലൂടെ തന്നെയായിരുന്നു ട്രംപിന്റെ പ്രതികരണം.

നേരത്തെ ‌ ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റുകളുടെ വസ്തുതകള്‍ പരിശോധിക്കണമെന്ന് ഉപയോക്താക്കള്‍ക്ക് ട്വിറ്റർ നിര്‍ദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാ​ഗമായി മെയില്‍-ഇന്‍ ബാലറ്റുകള്‍ തട്ടിപ്പാണ് എന്ന തരത്തിലുള്ള ട്രംപിന്റെ ട്വീറ്റിൽ ട്വിറ്റർ ഫാക്ട് ചെക്കിങ്ങ് ലിങ്ക് ഉൾപ്പെടുത്തിയിരുന്നു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കാലിഫോര്‍ണിയയില്‍ മെയില്‍-ഇന്‍ വോട്ടിംഗ് വിപുലീകരിക്കാനുള്ള ശ്രമം ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു വിഷയത്തിൽ തെറ്റായ വിവരങ്ങൾ ട്രംപ് ട്വീറ്റ് ചെയ്തത്.

തട്ടിപ്പിനെക്കാള്‍ കുറഞ്ഞൊന്നും മെയില്‍ ഇന്‍ ബാലറ്റ് കൊണ്ട് ഉണ്ടാകാന്‍ സാധ്യതിയില്ലെന്ന് ട്രംപ് ട്വീറ്റില്‍ പറഞ്ഞിരുന്നു. മെയില്‍ ബോക്‌സുകള്‍ കവര്‍ന്നെടുക്കപ്പെടുമെന്നും ബാലറ്റുകള്‍ വ്യാജമാകാന്‍ സാധ്യതയുണ്ടെന്നും നിയമവിരുദ്ധമായി അച്ചടിക്കുകയും കൃത്രിമമായി ഒപ്പിടുകയും ചെയ്യപ്പെടാമെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more