വാഷിംഗ്ടണ്‍: പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന് കുറ്റസമ്മതം നടത്തിയ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ലിന്നിന് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണ. ഫ്‌ലിന്നിന്റെ നടപടി നിയമപരമായിരുന്നുവെന്നും ഒന്നു മറയ്ക്കാന്‍ ഇല്ലെന്നും ട്രംപ് പ്രതികരിച്ചു.
റോബര്‍ട്ട് മുള്ളറിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന അന്വേഷണവുമായി സഹകരിക്കാമെന്ന് മൈക്കല്‍ ഫ്‌ലിന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഡോണാള്‍ഡ് ട്രംപിന്റെ വിശദീകരണം. ട്വിറ്ററിലാണ് ട്രംപിന്റെ പ്രതികരണം.
ഫ്‌ലിന്‍ എഫ്.ബി.ഐയോട് കള്ളം പറഞ്ഞുവെന്ന് മനസിലാക്കിയതിനാലാണ് പുറത്താക്കിയതെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ട്രംപിന്റെ സ്ഥാരോഹണത്തിന് തൊട്ടു മുന്‍പ് ഫ്‌ലിന്‍ അമേരിക്കയിലെ റഷ്യന്‍ സ്ഥാനപതിയുമായി ചര്‍ച്ച നടത്തിയത് തന്റെ അറിവോടെയല്ല എന്നാണ് മുമ്പ് ട്രംപ് പറഞ്ഞത്.
ഫ്‌ലിന്നിനെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ ട്രംപ് അന്നത്തെ എഫ്.ബി.ഐ ഡയറക്ടര്‍ ജയിംസ് കോമിക്ക് സമ്മര്‍ദ്ദം ചെലുത്തിയത് പുതിയ ട്വീറ്റിന്റെ പശ്ചാത്തലത്തില്‍ ട്രംപിന് തിരിച്ചടിയാകും. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തപ്പോള്‍ യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവെച്ച ഫ്‌ലിന്‍ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.
കൂടിക്കാഴ്ചകള്‍ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയെന്ന് ഫ്‌ലിന്‍ ഏറ്റുപറഞ്ഞു. അതിനിടെ ഒരു ഉന്നതന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച എന്ന ഫ്‌ലിന്നിന്റെ മൊഴി ട്രംപിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.