വാഷിംഗടണ്‍: വടക്കന്‍ സിറിയയിലെ കുര്‍ദിഷ് സേനയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതിനു പിന്നാലെ ഇവിടേക്ക് തുര്‍ക്കി നടത്തുന്ന ആക്രമണങ്ങളെ ന്യായീകരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിറിയന്‍ കുര്‍ദുകളുടെ സേനയുമായി ബന്ധമുള്ള തുര്‍ക്കിയിലെ കുര്‍ദുകളുടെ സേനയായ പി.കെ.കെ യെ പരാമര്‍ശിച്ചാണ് ട്രംപിന്റെ ആരോപണം.
പി.കെ.കെ പതിറ്റാണ്ടുകളായി തുര്‍ക്കിക്ക് നേരെ ആക്രമണം നടത്തുന്നെന്നും ഐ.എസ്.ഐ.എസിനേക്കാളും വലിയ ഭീകരസംഘടനയാണ് ഇവരെന്നുമെന്ന് ട്രംപ് വൈറ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞതായി അല്‍ ജസീര റിപ്പോര്‍ട്ട് ചെയ്യുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘കുര്‍ദുകളുടെ സേനയായ പി.കെ.കെ നിങ്ങള്‍ക്കറിയാവുന്നതു പോലെ തീവ്രവാദം നടത്തുന്നുണ്ട്. മാത്രവുമല്ല ഐ.എസ്.ഐ.എസിനേക്കാളും വലിയ ഭീഷണിയുമാണ്.’ സിറിയന്‍കുര്‍ദ് -തുര്‍ക്കി പ്രശ്‌നത്തില്‍ ഇടപെടുന്നില്ല .പക്ഷെ പി.കെ.കെ മാലാഖമാരല്ല. -ട്രംപ് പറഞ്ഞു.
യു.എസും യൂറോപ്യന്‍യൂണിയനും, തുര്‍ക്കിയും നേരത്തെ പി.കെ.കെ യെ ഭീകര സംഘടനയായി പ്രഖ്യാപിച്ചതാണ്.
തുര്‍ക്കിയിലെ കുര്‍ദിസ്ഥാനുവേണ്ടി പോരാട്ടം നടത്തുന്ന പി.കെ.കെ. യുമായി സിറിയിലെ കുര്‍ദ് സേനയായ വൈ.പി.ജി യുടെ നേതൃതത്തിലുള്ള എസ്.ഡി.എഫിനു [സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ്] ബന്ധമുണ്ടെന്നതാണ് തുര്‍ക്കി പ്രസിഡന്റ് എര്‍ദൊഗാന് സിറിയന്‍ കുര്‍ദുകളോടുള്ള വിരോധത്തിനു കാരണം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
2017 ല്‍ എസ്.ഡി.എഫുമായി സഖ്യം ചേര്‍ന്നായിരുന്നു യു.എസ് സേന ഐ.എസ്.ഐ.എസിനെ തുരത്തിയത്.
വടക്കന്‍ സിറിയയില്‍ തുര്‍ക്കിഷ് സേന നടത്തുന്ന ആക്രമണത്തില്‍ ഇതുവരെ 50 പേരോളമാണ് മരണപ്പെട്ടിരിക്കുന്നതെന്നാണ് പുറത്തു വന്നിരിക്കുന്ന കണക്ക്. ലക്ഷക്കണക്കിനു കുര്‍ദുകള്‍ ഇവിടെ നിന്നും പാലായനം ചെയ്യുകയും ചെയ്തു.