വാഷിംഗ്ടണ്‍: ഇറാന് വീണ്ടും മുന്നറിയിപ്പ് നല്‍കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനോട് ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്നും തീവ്രവാദം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. മരണവും നശിപ്പിക്കലും മാറ്റിനിര്‍ത്തി സ്വന്തം ജനതയുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും ട്രംപ് ഇറാനോട് നിര്‍ദ്ദേശിച്ചു.
”അടിച്ചമര്‍ത്തുന്ന ഭരണാധികാരികള്‍ക്കെതിരെ അഭിമാനികളായ ഇറാനികള്‍ ശബ്ദമുയര്‍ത്തുന്നുണ്ട്. ഞങ്ങളുടെ ശക്തമായ വിലക്കിനെത്തുടര്‍ന്ന് ഇറാന്റെ സാമ്പത്തിക മേഖല വളരെ മോശം അവസ്ഥയിലാണ്. ഞങ്ങളുടെ സഹായമുണ്ടെങ്കില്‍ വളര വേഗത്തില്‍ അവര്‍ക്ക് നല്ലനിലയിലേക്ക് എത്താന്‍ കഴിയും. പക്ഷേ, അവരുടെ ദുരഭിമാനം കൊണ്ടോ വിഡ്ഡിത്തം കൊണ്ടോ സാഹായം ചോദിക്കുന്നില്ല. ഞങ്ങളിവിടെത്തന്നെയുണ്ട് നമുക്ക് നോക്കാം അവരേത് വഴി സ്വീകരിക്കുമെന്ന്. തീരുമാനം അവരുടേത് മാത്രമാണ്”, ട്രംപ് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തേയും ആണവായുധങ്ങള്‍ ഉപയോഗിക്കരുതെന്ന് ഇറാന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.ടെഹ്‌റാനില്‍ ഉക്രൈന്‍ പാസഞ്ചര്‍ വിമാനം തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഇറാന്‍ ഏറ്റെടുത്തതിന് പിന്നാലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാംനഈയുടെ രാജി ആവശ്യപ്പെട്ട് ഇറാനില്‍ പ്രതിഷേധം ശക്തമായിരുന്നു. അന്നും പ്രതിഷേധങ്ങളെ പിന്തുണച്ച് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഞങ്ങള്‍ നിങ്ങളുടെ പ്രതിഷേധങ്ങള്‍ വളരെ അടുത്ത നിന്ന് വീക്ഷിക്കുന്നുണ്ടെന്നും നിങ്ങളുടെ ധീരതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടെന്നുമാണ് ട്രംപ് പറഞ്ഞത്.