'ഒരിക്കലും ഒടുങ്ങാത്ത യുദ്ധം' അവസാനിക്കുന്നു? അഫ്ഗാനിസ്ഥാനില്‍ നിന്നും പൂര്‍ണമായും സൈന്യത്തെ പിന്‍വലിക്കാനൊരുങ്ങി അമേരിക്ക; 19 വര്‍ഷം വലിയ കാലയളവെന്ന് ട്രംപ്
വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും പൂര്‍ണമായും സൈന്യത്തെ പിന്‍വലിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ എപ്പോഴാണെന്ന് പറയാന്‍ പറ്റില്ലെന്നും ട്രംപ് പറഞ്ഞു.
” 19 വര്‍ഷങ്ങളായി ഞങ്ങള്‍ അവിടെ ഉണ്ട്, അത് തന്നെ അധികമാണ്. വേണമെന്ന് തോന്നുമ്പോള്‍ എപ്പോഴാണെങ്കിലും തിരിച്ച് പോകാമല്ലോ,” ട്രംപ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തെ ഫെബ്രുവരി 29 ന് ദോഹയില്‍വെച്ച് താലിബാനുമായി ഒപ്പവെച്ച ഉടമ്പടിപ്രകാരം അമേരിക്ക തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കാന്‍ തുടങ്ങിയിരുന്നു.
11/9 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമത്തിന് പിന്നാലെയാണ് അമേരിക്കന്‍ സൈന്യം താലിബാനെതിരെ യുദ്ധം തുടങ്ങുന്നത്. പിന്നീടങ്ങോട്ട് താലിബാനും അമേരിക്കയും തമ്മില്‍ നിരന്തരമായി യുദ്ധം നടക്കുകയായരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നും അവസാനത്തെ സൈനീകനും പുറത്തപോകുംവരെ യുദ്ധത്തില്‍ നിന്ന് തങ്ങള്‍ പിന്മാറില്ലെന്ന് താലിബാന്‍ പറഞ്ഞിരുന്നു.
ഒരിക്കലും ഒടുങ്ങാത്ത യുദ്ധം എന്നായിരുന്നു 2017 ല്‍ ട്രംപ് അഫ്ഗാന്‍ യുദ്ധത്തെക്കുറിച്ച് അഭിപ്രായപ്പെട്ടരുന്നത്.
നേരത്തെ 2000ത്തോളം താലിബാന്‍ തടവുകാരെ മോചിപ്പിക്കാന്‍ പോവുകയാണെന്ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷറഫ് ഘാനി
പ്രഖ്യാപിച്ചിരുന്നു. മോചിതരാകുന്ന തടവുകാരെ വീണ്ടും യുദ്ധക്കളത്തിലേക്ക് താലിബാന്‍ അയക്കില്ലെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് അമേരിക്ക പ്രതികരിച്ചിരുന്നു.