വാഷിംഗ്ടണ്‍: മുന്‍ പ്രസിഡന്റ് ബരാക് ഒബാമ തന്റെ ജോലി കൃത്യമായി ചെയ്യാത്തതിനാലാണ് അമേരിക്കയുടെ പ്രസിഡന്റ് പദവിയിലേക്ക് താനെത്തിയതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
പ്രസിഡന്റ് ആകുന്നതിനുമുമ്പുള്ള എന്റെ ജീവിതം ഞാന്‍ വളരെയധികം ഇഷ്‌പ്പെട്ടിരുന്നു. ബരാക് ഒബാമ തന്റെ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിക്കാത്തതാണ് ഈ പദവിയിലേക്ക് ഞാനെത്താന്‍ കാരണം. തന്റെ ജോലി ഒബാമ നേരേ ചെയ്തില്ല. ജോ ബൈഡന്റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. അവര്‍ കൃത്യമായി തങ്ങളുട ഉത്തരവാദിത്തം നിര്‍വ്വഹിച്ചിരുന്നെങ്കില്‍ ഞാന്‍ ഈ പദവിയിലെത്തില്ലായിരുന്നു- ട്രംപ് പറഞ്ഞു.
കഴിഞ്ഞ ദിവസം യു.എസ് ഡെമോക്രാറ്റിക് കണ്‍വെന്‍ഷനിന്‍ ഒബാമ നടത്തിയ പ്രസംഗത്തിന് മറുപടി നല്‍കവെയാണ് ട്രംപിന്റെ ഈ പരാമര്‍ശം. ബരാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചയാളാണ് ജോ ബൈഡന്‍. നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ മുഖ്യ എതിരാളി കൂടിയാണ് അദ്ദേഹം.
നേരത്തേ ഡൊണാള്‍ഡ് ട്രംപിനെതിരെ വിമര്‍ശനവുമായി ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ രംഗത്തെത്തിയിരുന്നു. രാജ്യത്തിന് ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും കഴിവുകെട്ട പ്രസിഡന്റാണ് ട്രംപ് എന്നാണ് അവര്‍ പറഞ്ഞത്.
യു.എസ് ഡെമോക്രാറ്റിക് കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ട്രംപിനെതിരെയുള്ള തന്റെ നിലപാട് മിഷേല്‍ വ്യക്തമാക്കിയത്.
മറ്റുള്ളവരോട് യാതൊരു സഹാനുഭൂതിയും ദയയുമില്ലാത്തയാളാണ് ട്രംപ്. വ്യക്തമായി പറഞ്ഞാല്‍ നമ്മുടെ രാജ്യത്തിന് ലഭിച്ച ഏറ്റവും മോശം പ്രസിഡന്റാണ് അയാള്‍- മിഷേല്‍ പറഞ്ഞു.
രാജ്യത്തിന്റെ പൊതുനന്മയെ കരുതി നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ അനിവാര്യമായ മാറ്റം സംഭവിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും മിഷേല്‍ വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
CONTENT HIGHLIGHTS: trump-says-he-became-president-as-obama-failed-to-do-good-job