| Saturday, 9th November 2024, 10:32 pm

ക്രിമിയ തിരിച്ചുപിടിക്കാനല്ല സമാധാനം നിലനിര്‍ത്താനാണ് ഉക്രൈന്‍ ശ്രമിക്കേണ്ടതെന്ന് ട്രംപിന്റെ ഉപദേശകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: റഷ്യയുടെ അധീനതയിലുള്ള പ്രദേശം തിരിച്ചുപിടിക്കുന്നതിന് പകരം ഉക്രൈനില്‍ സമാധാനം തിരിച്ചുപിടിക്കാനാണ് ട്രംപ് ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ്.

സമാധാനത്തിനായുള്ള റിയലിസ്റ്റിക് കാഴ്ചപ്പാടുമായി സംബന്ധിച്ച് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയോട് ആവശ്യപ്പെടുമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി തന്ത്രജ്ഞനായ ബ്രയാന്‍ ലാന്‍സ ബി.ബി.സിയോട് പറഞ്ഞു.

പ്രസിഡന്റ് സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തുമ്പോള്‍ ക്രിമിയ ഉപദ്വീപുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തുമെന്നും ബ്രയാന്‍ ലാന്‍സ സെലന്‍സ്‌കിയോട് പറഞ്ഞു.

2014ലാണ് റഷ്യ ക്രിമിയന്‍ ഉപദ്വീപ് പിടിച്ചെടുക്കുന്നത്. എട്ട് വര്‍ഷത്തിന് ശേഷം ഉപദ്വീപില്‍ ഉക്രൈന്‍ അധിനിവേശം നടത്തുകയും രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശം കൈവശപ്പെടുത്തുകയും ചെയ്തിരുന്നു.

ട്രംപിന്റെ 2016ലെ പ്രചാരണങ്ങള്‍ മുതല്‍ രാഷ്ട്രീയ ഉപദേഷ്ടാവായ ബ്രയാന്‍ ലാന്‍സ കിഴക്കന്‍ ഉക്രൈനിലെ പ്രദേശങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം റഷ്യയില്‍ നിന്ന് ക്രിമിയ ഉപദ്വീപിനെ വീണ്ടെടുക്കുകയെന്നത് അമേരിക്കയുടെ ലക്ഷ്യമല്ലെന്നും ബ്രയാന്‍ ലാന്‍സ കൂട്ടിച്ചേര്‍ത്തു.

ക്രിമിയ തിരിച്ച് കിട്ടിയാല്‍ മാത്രമേ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ അവസാനിക്കുകയുള്ളൂവെന്നും എന്നാല്‍ മാത്രമേ സമാധാനമുണ്ടാവൂ എന്നും പറഞ്ഞ ബ്രയാന്‍ ലാന്‍സ സെലന്‍സകിയെ കുറിച്ചും സൂചിപ്പിച്ചു.

ഉക്രൈനില്‍ യുദ്ധം ചെയ്യാന്‍ യു.എസ് ഒരിക്കലും സൈന്യത്തെ വിന്യസിച്ചിട്ടില്ലെന്നും സ്വന്തം സൈനികര്‍ക്ക് ആയുധം നല്‍കാന്‍ മാത്രമാണ് ഉക്രൈന്‍ അമേരിക്കയോട് അഭ്യര്‍ത്ഥിച്ചതെന്നും ബ്രയാന്‍ ലാന്‍സ പറഞ്ഞു.

ഉക്രൈന്‍ ജനതയോട് തനിക്ക് അതിയായ ബഹുമാനമുണ്ടെന്ന് പറഞ്ഞ ബ്രയാന്‍ ലാന്‍സ എന്നാല്‍ അമേരിക്ക സമാധാനത്തിനും കൊലപാതകങ്ങള്‍ തടയുന്നതിനുമാണ് മുന്‍ഗണന നല്‍കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

സമാധാനത്തിനുള്ള ചര്‍ച്ചയായിരിക്കും ഉക്രൈനുമായി നടത്തുകയെന്നും സമാധാനത്തിനും സത്യസന്ധതയ്ക്കും വേണ്ടി പോരാടുന്ന അമേരിക്ക അധികാരത്തിലെത്തിയ ഉടന്‍ ചര്‍ച്ചകള്‍ നടത്തുമെന്നും പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ട്രംപ് സെലന്‍സ്‌കിയുമായി സംസാരിച്ചതായും കൂടെ എലോണ്‍ മസ്‌കും ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സംഭാഷണത്തില്‍ പ്രധാനപ്പെട്ട കാര്യങ്ങളേക്കാള്‍ സമാധാനത്തിനായിരുന്നു പ്രാധാന്യം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ട്രംപ് റഷ്യന്‍ പ്രസിഡന്റുമായി സൗഹൃദം പുലര്‍ത്തുന്നതായും യുദ്ധത്തോടുള്ള ട്രംപിന്റെ സമീപനം ഉക്രൈനിന് കീഴടങ്ങുന്നതിന് തുല്യമാണെന്ന റിപ്പോര്‍ട്ടുകളും അന്താരാഷ്ട്ര മാധ്യങ്ങള്‍ നല്‍കിയിരുന്നു.

Content Highlight: Trump’s adviser says that Ukraine should try to maintain peace, not to recapture Crimea

We use cookies to give you the best possible experience. Learn more