| Monday, 1st June 2020, 9:45 am

വംശീയക്കൊലയില്‍ വിറച്ച് അമേരിക്ക; പ്രതിഷേധം ഭയന്ന് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് കാല്‍മുട്ടിനിടയില്‍ കഴുത്ത് ഞെരിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി.  ഭീകരാക്രമണമുണ്ടാകുമ്പോഴാണ് സാധാരണ ഇത്തരം നടപടിയിലേക്ക് കടക്കാറുള്ളത്.

വൈറ്റ് ഹൗസിന് സമീപമുള്ള കെട്ടിടങ്ങള്‍ക്ക് തീവെച്ചതായും ദേശീയപതാകയും ട്രാഫിക് ബാരിക്കേഡുകളും കൂട്ടിയിട്ടുകത്തിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം, പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ആന്റിഫ പ്രസ്ഥാനത്തെ ഭീകരസംഘടനയായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അരിസോണയിലും ബെവര്‍ലി ഹില്‍സിലും പ്രതിഷേധക്കാരും പൊലീസുകാരം തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ലൊസാഞ്ചലസിലെ സമ്പന്നരും സിനിമാതാരങ്ങളും താമസിക്കുന്ന ബെവര്‍ലി ഹില്‍സില്‍ കടകള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണമുണ്ടായതായും. റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

വൈറ്റ് ഹൗസിന് സമീപമുള്ള കെട്ടിടങ്ങള്‍ക്ക് തീയിട്ടു. ദേശീയപതാകയും ട്രാഫിക് ബാരിക്കേഡുകളും കൂട്ടിയിട്ടുകത്തിച്ചു.
അതേസമയം, പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ആന്റിഫ പ്രസ്ഥാനത്തെ ഭീകരസംഘടനയായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.

വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേക്കാര്‍ തടിച്ചുകൂടതിനെ തുടര്‍ന്നാണ് ട്രംപിനെ ബങ്കറിലേക്ക് മാറ്റിയത്. ഒരുമണിക്കൂര്‍ നേരമാണ് ട്രംപ് ബങ്കറില്‍ ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് ട്രംപിനെ മാറ്റിയതെന്നാണ് വിവരം.

അതേസമയം, വൈറ്റ് ഹൗസിന്റെ മതില്‍ക്കെട്ട് ഭേദിച്ച് പ്രതിഷേധക്കാര്‍ അകത്തു കടന്നിരുന്നെങ്കില്‍ സ്വീകരിക്കാന്‍ കാത്തിരുന്നത് അപകടകരമായ ആയുധങ്ങളും വെറിപിടിച്ച നായ്ക്കളും ആയിരുന്നെന്ന് ട്രംപ് പ്രതികരിച്ചിരുന്നു.

നൂറുകണക്കിന് പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിന് മുന്നില്‍ തടിച്ചു കൂടിയതുകൊണ്ട് വൈറ്റ് ഹൗസ് താല്‍ക്കാലികമായി അടച്ചിടേണ്ടിയും വന്നിരുന്നു.

ഇതിന് പിന്നാലെയാണ് ട്രംപ് പ്രതിഷേധക്കാര്‍ക്ക് നേരെ വെല്ലുവിളി ഉയര്‍ത്തിയത്.

വെറ്റ് ഹൗസിന് സുരക്ഷ ഒരുക്കിയ സീക്രട്ട് സര്‍വ്വീസിനെ ട്രംപ് പ്രശംസിക്കുകയും ചെയ്തിരുന്നു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

പ്രതിഷേധക്കാര്‍ക്ക് നേരെ മനുഷ്യത്വ രഗിതമായ നിലപാടാണ് ട്രംപും പൊലീസും സ്വീകരിച്ചു വരുന്നത്. ന്യൂയോര്‍ക്കില്‍ പ്രതിഷേധക്കാര്‍ക്കിചയിലേക്ക് പൊലീസ് വാഹനം ഇടിച്ച് കയറ്റുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 1400 ലധികം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more