| Wednesday, 8th January 2020, 11:36 am

'ഓള്‍ ഈസ് വെല്‍,ലോകത്തിലെ ഏറ്റവും മികച്ച സൈന്യം തങ്ങളുടേത്'; ഇറാന്‍ വ്യോമാക്രമണത്തില്‍ പ്രതികരിച്ച് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങളില്‍ ഇറാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

”എല്ലാം നന്നായിപോകുന്നു. ഇറാഖില്‍ സ്ഥിതിചെയ്യുന്ന രണ്ട് സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാനില്‍ നിന്ന് മിസൈലുകള്‍ വിക്ഷേപിച്ചു. നാശനഷ്ടങ്ങളും അപകടങ്ങളും വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ എല്ലാം നല്ല രീതിയില്‍ പോകുന്നു.  ഇതുവരെ ലോകത്ത് എവിടെയുള്ളതിനെക്കാളും ഏറ്റവും ശക്തവും മികച്ച സജ്ജീകരണവും ഉള്ള സൈന്യമാണ് ഞങ്ങള്‍ക്കുള്ളത്. നാളെ രാവിലെ ഞാന്‍ പ്രസ്താവന ഇറക്കുന്നുണ്ട്.”,   ട്രംപ് ട്വീറ്റ് ചെയ്തു.

ഇറാഖിലെ അമേരിക്കന്‍ സൈനികതാവളങ്ങളില്‍ ഇറാന്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയും രണ്ട് യു.എസ് സൈനിക താവളങ്ങളിലാണ് ഇറാന്‍ വ്യോമാക്രമണം നടത്തിയത്.12-ഓളം മിസൈലുകള്‍ ആണ് സൈനികതാവളങ്ങളില്‍ ഇറാന്‍ വിക്ഷേപിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബാഗ്ദാദില്‍ വെച്ച് നടന്ന വ്യോമാക്രമണത്തില്‍ ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more