ന്യൂദല്‍ഹി: ഇന്ത്യക്കെതിരെ ട്രംപ് നടത്തിയ പരാമര്‍ശം രാജ്യത്തെ അവഹേളിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി.
അമേരിക്കയോടുള്ള ഇന്ത്യയുടെ സമീപനം മികച്ച രീതിയിലല്ല എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.
” ഇന്ത്യ അമേരിക്കയോട് മികച്ച രീതിയിലല്ല പെരുമാറുന്നത് എന്നാണ് ഇന്ത്യയിലേക്ക് വരാനിരിക്കെ ട്രംപ് പറഞ്ഞിരിക്കുന്നത്. തീര്‍ച്ചയായും ഇന്ത്യക്ക് ഇത് അപമാനകരമാണ്. രാജ്യത്തിന്റെ അന്തസ്സിനെ പരസ്യമായി അവഹേളിച്ചിരിക്കുകയാണ് ഇതിലൂടെ. ഈ പ്രസ്താവന പൂഴ്ത്തിവെക്കാതെ വിദേശകാര്യ മന്ത്രാലയം ഇതിനെതിരെ പ്രതികരിക്കണം,” അദ്ദേഹം പറഞ്ഞു.
അതിഥികളെ സ്വീകരിക്കുക എന്നത് ഇന്ത്യയുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും എന്നാല്‍ ഒരതിഥിക്കും ഇന്ത്യയെ അപമാനിക്കാനുള്ള അവകാശമില്ലെന്നും ട്രംപ് പ്രസ്താവന പിന്‍വലിക്കണമെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അമേരിക്കയോടുള്ള ഇന്ത്യന്‍ സമീപനം മികച്ചരീതിയിലല്ല എന്ന് ട്രംപ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇന്ത്യയുമായി വ്യപാര കരാറില്‍ ഉടനെ ഏര്‍പ്പെടില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നു വരുന്നതിനിടയിലാണ് ഇന്ത്യക്കെതിരെ ഇത്തരത്തിലുള്ള പ്രസ്താവന ട്രംപ് നടത്തിയത്.
ഫെബ്രുവരി 24, 25 തിയതികളിലാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റായ ശേഷം ആദ്യമായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ