വാഷിംഗ്ടണ്‍: ഖത്തറിനെതിരായ അറബ് രാജ്യങ്ങളുടെ ഉപരോധം ഭീകരവാദത്തിന് അവസാനം കുറിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഭീകരവാദത്തിനെതിരെ നടപടി എടുക്കണണെന്ന് താന്‍ അറബ് നേതാക്കക്കളോട് സൗദി സന്ദര്‍ശനവേളയില്‍ ആവശ്യപ്പെട്ടതായും ട്രംപ് പറഞ്ഞു.
തന്റെ സൗദി സന്ദര്‍ശനം ഗുണം കണ്ടതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഖത്തറുമായുള്ള ബന്ധം ഗള്‍ഫ് രാജ്യങ്ങള്‍ വിഛേദിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങളുമായി കുവൈത്ത് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സൗദി അറേബ്യയിലെത്തി. സൗഹൃദ സന്ദര്‍ശനമാണ് ഇതെന്നാണ് കുവൈത്തിന്റെ വിശദീകരണം.
Also Read: ട്രംപും അല്‍ സഊദും; തുടരുന്ന സഖ്യങ്ങള്‍
പ്രശ്നത്തിന് മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അമീര്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തും. കുവൈത്തിന്റെ വിദേശകാര്യ മന്ത്രിയടക്കം ഉന്നതതല സംഘത്തിനൊപ്പമാണ് അമീര്‍ സൗദിയില്‍ എത്തിയത്.
പ്രശ്നപരിഹാരത്തിനായി ശ്രമിക്കണമെന്ന് നേരത്തേ കുവൈത്ത് പാര്‍ലമെന്റിലെ അംഗങ്ങള്‍ ഭരണനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മധ്യസ്ഥ ശ്രമങ്ങളുമായി തുര്‍ക്കി നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് തുര്‍ക്കി അഭര്‍ത്ഥിച്ചിരുന്നു.
ഉീി” േങശ:ൈ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്രയ്ക്ക് ചെലവേറും; ദോഹയിലേക്കുള്ള പുതിയ യാത്രാമാര്‍ഗം ഇങ്ങനെ
അതേസമയം, ഖത്തറിന്റെ നടപടികള്‍ അയല്‍ക്കാരെ മാത്രമല്ല അമേരിക്കയെയും അസ്വസ്ഥപ്പെടുത്തുന്നതെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. ഭിന്നത എത്രയും വേഗം പരിഹരിക്കണം. ഖത്തറിനെ ശരിയായ ദിശയിലെത്തിക്കാന്‍ ശ്രമം തുടരുമെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനെ അറിയിച്ചു. ട്രംപിന്റെ സൗദി സന്ദര്‍ശനം പ്രതികാര നടപടികള്‍ക്ക് കാരണമായെന്നാണ് ഖത്തറിന്റെ നിലപാട്.