| Tuesday, 5th March 2019, 8:47 am

ഇന്ത്യയുമായുള്ള നികുതിരഹിത വ്യാപാര ബന്ധം ഉപേക്ഷിക്കുമെന്ന് അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍ സിറ്റി: ഇന്ത്യയുമായുള്ള വ്യാപാര സൗഹൃദം ഉപേക്ഷിക്കുമെന്ന് അമേരിക്ക. ഇന്ത്യന്‍ വിപണിയില്‍ വേണ്ടത്ര അവസരം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ നീക്കം.

560 കോടി ഡോളര്‍ മൂല്യം വരുന്ന ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് നികുതി ഈടാക്കേണ്ടതില്ലെന്ന നയം ഉപേക്ഷിക്കാനാണ് അമേരിക്ക ഒരുങ്ങുന്നത്. ഇന്ത്യക്കൊപ്പം തുര്‍ക്കിയുമായുള്ള വ്യാപാര സൗഹൃദവും അമേരിക്ക ഉപേക്ഷിക്കുമെന്നാണ് സൂചന.

ALSO READ: ആദിവാസികളെ വനത്തില്‍ നിന്ന് കുടിയൊഴിപ്പിക്കരുത്; ഇന്ന് ഭാരത് ബന്ദ്

പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ താല്‍പര്യ പ്രകാരമാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം ജൂണില്‍ മുപ്പതിലധികം അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ അധിക നികുതി ചുമത്തിയത് അമേരിക്കയെ ചൊടിപ്പിച്ചിരുന്നു.

ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ് പദ്ധതി പ്രകാരമായിരുന്നു അമേരിക്ക വ്യാപാരരംഗത്ത് ഇന്ത്യയ്ക്ക് മുന്‍ഗണന നല്‍കിയിരുന്നത്.

ALSO READ: ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗം; സംഭവിച്ചത് ഒന്നരലക്ഷത്തിലേറെ അപകടങ്ങള്‍

ഇ-കൊമേഴ്‌സിനു പുതിയ നിയമങ്ങള്‍ ഇന്ത്യ പുറത്തിറക്കിയത് യു.എസ്-ഇന്ത്യ വ്യാപാര ബന്ധങ്ങളെ ബാധിച്ചിരുന്നു. 2017 ല്‍ ഇന്ത്യയുമായുള്ള വ്യാപാരകമ്മി 27.3 ബില്യണ്‍ ഡോളറാണെന്ന് അമേരിക്കന്‍ ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസ് അറിയിച്ചിട്ടുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more