| Saturday, 24th March 2018, 5:30 pm

ട്രാന്‍സ്‌ജെന്ററുകള്‍ക്ക് സൈന്യത്തില്‍ വിലക്കേര്‍പ്പെടുത്തുന്ന ഉത്തരവുമായി ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ട്രാന്‍സ്‌ജെന്‍ഡറുകളെ സൈനികസേവനത്തില്‍ നിന്നും നിരോധിക്കുന്ന ഉത്തരവിറക്കി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. “പരിമിത സാഹചര്യങ്ങളി”ലൊഴികെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സൈന്യത്തില്‍ ചേരുന്നത് വിലക്കുന്നതാണ് ട്രംപിന്റെ ഉത്തരവ്.

“ജെന്‍ഡര്‍ ഡിസ്‌ഫോറിയ”യുള്ളവരേയും തുടര്‍ച്ചയായി വൈദ്യചികിത്സ ആവശ്യമുള്ളവരേയും സൈന്യത്തിലെടുക്കുന്നത് സൈന്യത്തിന്റെ ശക്തിയെ പ്രതികൂലമായി ബാധിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ട്രാന്‍സ്‌ജെന്‍ഡറുകളോട് സൗഹൃദപരമായ ഇടപെടലുകള്‍ നടത്തിയ ഒബാമയുടെ നയത്തെ തിരുത്തുമെന്ന് 2017ല്‍ ട്രംപ് ട്വിറ്ററില്‍ കുറിച്ചിരുന്നു. പുതിയ നയം മാനസികവും ശാരീരികവുമായി ഉയര്‍ന്ന ആരോഗ്യ നിലവാരമുള്ള സൈന്യത്തെ വാര്‍ക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സറാ ഹക്കബി സാന്‍ഡേഴ്‌സ് പ്രതികരിച്ചു.


Also Read: ‘ ഒരാളുടെ മണ്ടന്‍ തീരുമാനത്തിന്റെ പേരില്‍ അനേകം പേരുടെ ജീവിതം നഷ്ടപ്പെട്ടതിന്റെ ഓര്‍മ്മദിനമാണിന്ന്’; നോട്ടുനിരോധനത്തിന്റെ 500 ാം ദിനത്തില്‍ മോദിക്കെതിരെ കോണ്‍ഗ്രസ്


പുതിയ നയത്തിനെതിരെ കോണ്‍ഗ്രസ് ഡെമോക്രാറ്റുകളും പൗരാവകാശ ഗ്രൂപ്പുകളും രംഗത്തെത്തിയിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരായ മുന്‍വിധികള്‍ സൈന്യത്തിലും നടപ്പിലാക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്ന് രാജ്യത്തെ ഏറ്റവും വലിയ ലെസ്ബിയന്‍-ഗേ-ബൈസെക്ഷ്വല്‍-ട്രാന്‍സ്‌ജെന്‍ഡര്‍ സിവില്‍ അവകാശ സംഘടനയായ “ദി ഹ്യൂമണ്‍ റൈറ്റ്‌സ് കാംപെയിന്‍”, കുറ്റപ്പെടുത്തി.


Also Read: റഷ്യ താലിബാന് ആയുധങ്ങള്‍ വിതരണം ചെയ്യുന്നു; ആരോപണവുമായി യു.എസ്

We use cookies to give you the best possible experience. Learn more