| Saturday, 14th December 2019, 5:06 pm

ഇംപീച്ച്‌മെന്റില്‍ പേടി കുടുങ്ങി ട്രംപ്?; രണ്ടുമണിക്കൂറുല്‍ 123 ട്വീറ്റ്; 'തെറ്റ് ചെയ്യാത്ത എന്നെ ശിക്ഷിക്കരുത്'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംപീച്ച്‌മെന്റ് നീക്കം ശക്തമായതോടെ അടിക്കടി ട്വീറ്റ് ചെയ്ത് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 123 ട്വീറ്റുകളാണ് ട്രംപ് കുറിച്ചത്. ജനപ്രതിനിധി സഭയുടെ ജുഡീഷ്യറി കമ്മറ്റി തീരുമാനത്തിനെതിരെയാണ് ട്വീറ്റുകളെല്ലാം.

ട്വീറ്റുകളും റീട്വീറ്റുകളുമായാണ് ട്രംപ് ട്വിറ്ററില്‍ റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നത്.

ഒരു തെറ്റും ചെയ്തിട്ടില്ലാത്ത തന്നെ ഇംപീച്ച് ചെയ്യുന്നത് അന്യായമാണെന്നും തന്റെ നേതൃത്വത്തില്‍ രാജ്യം നല്ല രീതിയില്‍ മുന്നോട്ടുപോവുകയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

ട്രംപിനെതിരെ ചുമത്തിയ ആരോപണങ്ങള്‍ 41 അംഗ ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ചിരുന്നു. 17 പേര്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. ഇതോടെ ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം പാസാകുമെന്നുറപ്പായിരിക്കുകയാണ്.

ഇതിന്‍ മേലുള്ള വോട്ടെടുപ്പ് ജനപ്രതിനിധി സഭയില്‍ അടുത്തയാഴ്ച നടക്കും. അധികാര ദുര്‍വിനിയോഗം, പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് പ്രസിഡന്റിനെതിരെ ചുമത്തിയിട്ടുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാഷ്ട്രീയ എതിരാളിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡനെ കേസില്‍ കുടുക്കാന്‍ ഉക്രൈന്‍ പ്രസിഡന്റിനോട് ട്രംപ് സഹായം ആവശ്യപ്പെട്ടെന്നാണ് ആരോപണം. ഇംപീച്ചമെന്റ് നടപടികള്‍ക്ക് വിധേയനാകുന്ന നാലാമത്തെ അമേരിക്കന്‍ പ്രസിഡന്റു കൂടിയാണ് ട്രംപ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more