| Tuesday, 4th July 2017, 12:52 am

ട്രംപ് വെറും കാര്‍ട്ടൂണ്‍ കഥാപാത്രമാണെന്ന് ഫുട്‌ബോള്‍ ഇതിഹാസം മറഡോണ; പുടിന്‍ കാസ്‌ട്രോയേ പോലെ മഹാനെന്നും മറഡോണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ഫുട്‌ബോളിനെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറയാന്‍ യാതൊരു മടിയും ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ കാണിക്കാറില്ല. എന്നാല്‍ കഴിഞ്ഞ രാത്രി റഷ്യയില്‍ കോണ്‍ഫെഡറേഷന്‍ കപ്പിന്റെ ഫൈനല്‍ കാണാനെത്തിയ മറഡോണയെ തേടിയെത്തിയത് രാഷ്ട്രീയ ചോദ്യമായിരുന്നു. അതും സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപിനേയും വ്‌ളാഡമിര്‍ പുടിനേയും കുറിച്ച്.

ചിലിയും ജര്‍മ്മനിയും തമ്മിലുള്ള ഫൈനലിനെത്തിയതായിരുന്നു ഇതിഹാസം. പുടിനേയും മറഡോണയേയും കുറിച്ചുള്ള അഭിപ്രായം എന്താണെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം. രസകരമായിരുന്ന മറഡോണയുടെ മറുപടി.

‘ അയാളൊരു കോമഡിയാണെന്നാണ് എനിക്ക് തോ്ന്നുന്നത്. ചില കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ പോലെ. ടി.വിയില്‍ അയാളെ കാണുമ്പോള്‍ തന്നെ ഞാന്‍ ചാനല്‍ മാറ്റിക്കളയും.’ എന്നായിരുന്നു മറഡോണയുടെ മറുപടി. അതേസമയം, റഷ്യന്‍ പ്രസിഡന്റ് മഹനാണെന്നും മറഡോണ വ്യക്തമാക്കി.

ട്രംപിന്റെ നിലപാടുകള്‍ യുദ്ധത്തിലേക്ക് നയിക്കുമെന്നും ട്രംപിന്റെ വാക്കുകളോട് പ്രതികരിക്കുന്നവരെയൊക്കെ തന്റെ ശത്രുവായി അയാള്‍ കരുതുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. അതേസമയം, പുടിന്‍ ലോകത്തോര നേതവാണെന്നും ഹ്യൂഗോ ഷാവേസിന്റേയും ഫിഡല്‍ കാസ്‌ട്രോയുടേയും നിരയിലാണെന്നും മറഡോണ പറഞ്ഞു.

ട്രംപ് യുദ്ധക്കൊതിയനാണെന്നും പുടിന് ലോകത്ത് സമാധാനം സ്ഥാപിക്കാന്‍ കഴിയുന്ന നേതാവാണെന്നും മറഡോണ പറഞ്ഞു.

We use cookies to give you the best possible experience. Learn more