| Saturday, 14th December 2019, 10:26 am

ട്രംപിന് കുരുക്ക് മുറുകുന്നു; ഇംപീച്ച്‌മെന്റ് പ്രമേയങ്ങള്‍ അംഗീകരിച്ചു, ഇനി വോട്ടെടുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരായ കുരുക്ക് മുറുകുന്നു. ട്രംപിനെതിരായ രണ്ട് കുറ്റങ്ങള്‍ ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ചതോടെ ഇംപീച്ച്‌മെന്റ് നീക്കം ശക്തമായി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

41 അംഗ ജുഡീഷ്യറി കമ്മിറ്റിയില്‍ 23 പേര്‍ ട്രംപിനെതിരായ ആരോപണങ്ങള്‍ അംഗീകരിച്ചു. 17 പേര്‍  പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. ഇതോടെ ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസാകുമെന്നുറപ്പായി.

ഇതിന്‍ മേലുള്ള വോട്ടെടുപ്പ് ഡെമോക്രാറ്റുകള്‍ക്ക് മേല്‍ക്കൈയുള്ള ജനപ്രതിനിധി സഭയില്‍ അടുത്തയാഴ്ച നടക്കും. അധികാര ദുര്‍വിനിയോഗം, പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് പ്രസിഡന്റിനെതിരെ ചുമത്തിയിട്ടുള്ളത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാഷ്ട്രീയ എതിരാളിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡനെ കേസില്‍ കുടുക്കാന്‍ ഉക്രൈന്‍ പ്രസിഡന്റിനോട് ട്രംപ് സഹായം ആവശ്യപ്പെട്ടെന്നാണ് ആരോപണം. ഇംപീച്ചമെന്റ് നടപടികള്‍ക്ക് വിധേയനാകുന്ന നാലാമത്തെ അമേരിക്കന്‍ പ്രസിഡന്റു കൂടിയാണ് ട്രംപ്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more