വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരായ കുരുക്ക് മുറുകുന്നു. ട്രംപിനെതിരായ രണ്ട് കുറ്റങ്ങള്‍ ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ചതോടെ ഇംപീച്ച്‌മെന്റ് നീക്കം ശക്തമായി.
41 അംഗ ജുഡീഷ്യറി കമ്മിറ്റിയില്‍ 23 പേര്‍ ട്രംപിനെതിരായ ആരോപണങ്ങള്‍ അംഗീകരിച്ചു. 17 പേര്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. ഇതോടെ ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസാകുമെന്നുറപ്പായി.
രാഷ്ട്രീയ എതിരാളിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡനെ കേസില്‍ കുടുക്കാന്‍ ഉക്രൈന്‍ പ്രസിഡന്റിനോട് ട്രംപ് സഹായം ആവശ്യപ്പെട്ടെന്നാണ് ആരോപണം. ഇംപീച്ചമെന്റ് നടപടികള്‍ക്ക് വിധേയനാകുന്ന നാലാമത്തെ അമേരിക്കന്‍ പ്രസിഡന്റു കൂടിയാണ് ട്രംപ്.