ഇന്ത്യാ-പാകിസ്താന്‍ ബന്ധം അപകടകരമാം വിധം വഷളായി; ഇന്ത്യ തിരിച്ചടിക്കുമെന്ന സൂചന നല്‍കി ട്രംപ്
Pulwama Terror Attack
ഇന്ത്യാ-പാകിസ്താന്‍ ബന്ധം അപകടകരമാം വിധം വഷളായി; ഇന്ത്യ തിരിച്ചടിക്കുമെന്ന സൂചന നല്‍കി ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd February 2019, 8:09 am

വാഷിംങ്ങ്ടണ്‍: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ-പാകിസ്താന്‍ ബന്ധം അപകടകരമായ സാഹചര്യത്തിലായിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

ഇത് പരിഹരിക്കാന്‍ അമേരിക്ക ഇടപെടുമെന്ന് ട്രംപ് വ്യക്തമാക്കി.

അതേസമയം പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ്. ജവാന്‍മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ യു.എന്‍. രക്ഷാസമിതി കടുത്തഭാഷയില്‍ അപലപിച്ചു.

ALSO READ: ആരാണ് മോദിയുടെ നെഞ്ചളവ് എടുത്തത്?: പുല്‍വാമ ആക്രമണത്തോടുള്ള മോദിയുടെ സമീപനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ദിഗ്‌വിജയ് സിങ്ങ്

ഭീരുത്വം നിറഞ്ഞതും ഹീനവുമായ ആക്രമണമാണിതെന്ന് സുരക്ഷാസമിതി ഒറ്റക്കെട്ടായി പിന്തുണച്ച പ്രമേയത്തില്‍ പറയുന്നു. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പേരെടുത്തുപറയുന്ന പ്രമേയത്തെ ചൈനയടക്കം രക്ഷാസമിതിയിലെ 15 രാജ്യങ്ങളും പിന്തുണച്ചു.

യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസുമായും രക്ഷാസമിതി അധ്യക്ഷന്‍ അനാറ്റോലിയോ എന്‍ദോങ് എംബയുമായും കൂടിക്കാഴ്ച നടത്തി യു.എന്നിലെ പാകിസ്താന്റെ സ്ഥിരം പ്രതിനിധി മലീഹ ലോധി ഭീകരാക്രമണത്തെക്കുറിച്ച് വിശദീകരണം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് രക്ഷാസമിതിപ്രമേയമെന്നത് ശ്രദ്ധേയമാണ്. ഫ്രാന്‍സാണ് പ്രമേയം കൊണ്ടുവരാന്‍ മുന്‍കൈയെടുത്തത്.

ALSO READ: ദേശീയ പുരസ്‌കാരദാന ചടങ്ങില്‍ നിന്ന് വിട്ടുനിന്നതില്‍ പശ്ചാത്താപമില്ല: ഫഹദ് ഫാസില്‍

ഭീകരാക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെയും സംഘാടകരെയും സാമ്പത്തികസഹായം നല്‍കിയവരെയും സ്‌പോണ്‍സര്‍മാരെയും പിടികൂടാന്‍ രക്ഷാസമിതിയിലെ അംഗരാജ്യങ്ങള്‍ ഇന്ത്യയുമായി സഹകരിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ഫ്രാന്‍സ് ഉടന്‍ കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

WATCH THIS VIDEO: