| Wednesday, 6th February 2019, 2:48 pm

യു.എസ് പ്രസിഡന്റ് ആകുന്നതിനു മുൻപ് മോദിയുടെ ഭരണത്തെ ഡോണൾഡ് ട്രംപ് പ്രശംസിച്ചിരുന്നു: യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുരുലിയ: അമേരിക്കൻ പ്രസിഡന്റ് ആകുന്നതിനു മുൻപ് ഡോണൾഡ് ട്രംപ് മോദിയുടെ ഭരണത്തെ പ്രശംസിച്ചിരുന്നു എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശ്ചിമബംഗാളിലെ പുരുലിയയിൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണാർഥം സംസാരിക്കുകയായിരുന്നു യോഗി.

“2016ൽ തെരഞ്ഞെടുപ്പിനെ നേരിടുന്ന സമയത്ത്, മോദിയുടെ ഭരണത്തിന് കീഴിൽ എങ്ങനെയാണോ ഇന്ത്യൻ സർക്കാർ പ്രവർത്തിക്കുന്നത്, അതുപോലെതന്നെയാവും തന്റെ സർക്കാരും പ്രവർത്തിക്കുക എന്ന് ഡോണൾഡ് ട്രംപ് ജനങ്ങളോട് പറഞ്ഞു”. ചൊവാഴ്ച പുരുലിയയിൽ നടന്ന റാലിക്കിടെ യോഗി പരാമർശിച്ചു.

Also Read പ്രളയശേഷം മണ്ണിന് പോഷക വ്യതിയാനം; കര്‍ഷകര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഇവയാണ്

വടക്കൻ ദിനാജ്പൂരിലെ റായ്ഗഞ്ചിലും തെക്കൻ ദിനാജ്പൂരിലെ ബലുർഘട്ടിലുമായി പശ്ചിമബംഗാളിൽ രണ്ടു റാലികളിലാകും യോഗി ആദിത്യനാഥ് സംസാരിക്കുക. എന്നാൽ, ഈ രണ്ടു സ്ഥലങ്ങളിലും ഹെലികോപ്റ്ററിൽ വന്നിറങ്ങി റാലിയിൽ പങ്കെടുക്കാനുള്ള അനുമതി മമത ബാനർജിയുടെ പശ്ചിമബംഗാൾ സർക്കാർ നിഷേധിച്ചിട്ടുണ്ട്.

“ശാരദ ചിറ്റ് ഫണ്ട് തട്ടിപ്പിൽ കുറ്റാരോപിതനായ ഒരു പോലീസുകാരനെ മമത സംരക്ഷിക്കാൻ ശ്രമിക്കുന്നത് നിങ്ങളെല്ലാവരും കണ്ടതാണ്. ഒരു ജനാധിപത്യ രാജ്യത്തിൽ ഇത്രയും തരംതാണ ശിക്ഷായോഗ്യമായ ഒരു സംഭവം മുൻപുണ്ടായിട്ടില്ല.” മമത ബാനർജിയെ കടന്നാക്രമിച്ചുകൊണ്ട് യോഗി പറഞ്ഞു.

Also Read മുന്നണികളില്‍ വിശ്വാസമില്ല; തമിഴ്‌നാട്ടില്‍ മക്കള്‍ നീതി മയ്യം ഒറ്റയ്ക്ക് മത്സരിക്കും

കൊൽക്കത്തയുടെ പൊലീസ് കമ്മീഷണറായ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാൻ സി.ബി.ഐ. ഉദ്യോഗസ്ഥർ നടത്തിയ ശ്രമത്തിൽ പ്രതിഷേധിച്ചുകൊണ്ട് മുഖ്യമന്ത്രി മമത ബാനർജി നടത്തിയ ധർണ്ണയെ സൂചിപിച്ചുകൊണ്ടായിരുന്നു യോഗിയുടെ വിമർശനം.

We use cookies to give you the best possible experience. Learn more