വാഷിംഗ്ടണ്‍: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ വധിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നുവെന്ന ആരോപണത്തിന് വിശദീകരണവുമായി ട്രംപ് തന്നെ രംഗത്തെത്തി.
ഇത് വ്യാജപ്രചരണമാണെന്നും ഇത്തരത്തിലൊരു കാര്യം പ്രതിരോധ വകുപ്പുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും ഈ ആരോപണം നിഷേധിച്ചിരിക്കുകയാണ്.
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ വധിക്കാന്‍ ട്രംപ് ഉത്തരവിട്ടുവെന്ന ഗുരുതര ആരോപണം ഉള്‍ക്കൊള്ളുന്ന “ഫിയര്‍: ട്രംപ് ഇന്‍ ദ വൈറ്റ്ഹൗസ്” എന്ന പുസ്തകം 11-നാണ് വിപണിയിലെത്തുന്നത്.
അസദിനെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ പെന്റഗണിന് ട്രംപ് നിര്‍ദ്ദേശം നല്‍കിയെന്നാണ് പുസ്തകത്തിലെ പ്രധാന ആരോപണം.
“അവനെ നമുക്കു കൊല്ലാം” എന്ന് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിനോടാണ് ട്രംപ് പറഞ്ഞത്. വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, ട്രംപിനെ വിഡ്ഢി എന്നു വിളിച്ചതായും പുസ്തകത്തില്‍ പറയുന്നുണ്ട്.
അമേരിക്കന്‍ ജനതയ്ക്ക് ഏറ്റവും വിശ്വാസ്യതയുള്ള മാധ്യമപ്രവര്‍ത്തകരിലൊരാണ് പുസ്തക രചയിതാവായ വുഡ്വാര്‍ഡ്‌സ്. ജോര്‍ജ് ബുഷ്, ബറാക് ഒബാമ എന്നിവരെപ്പറ്റി അദ്ദേഹം പുസ്തകം എഴുതിയിട്ടുണ്ട്.