| Tuesday, 21st January 2020, 8:59 pm

'നാശത്തിന്റെ പ്രവചനക്കാര്‍ക്ക്  ചെവികൊടുക്കരുത്'; ഗ്രേറ്റ തുന്‍ബര്‍ഗിനെ മുന്നിലിരുത്തി ഡൊണാള്‍ഡ് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്വിറ്റ്‌സര്‍ലന്‍ഡ്: പ്രകൃതി സംരക്ഷണ പ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇവര്‍ നാശത്തിന്റെ പ്രവാചകരാണെന്നും ഇത്തരക്കാരുടെ പ്രവചനങ്ങളെ സ്വീകരിക്കരുതെന്നും ട്രംപ് പറഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. കാലവസ്ഥാ വ്യതിയാനത്തിനെതിരെ യു.എന്‍ ഉച്ചകോടിയില്‍ സംസാരിച്ച ഗ്രേറ്റ തുന്‍ബര്‍ഗിനെ മുന്നിലിരുത്തിയായിരുന്നു ട്രംപിന്റെ പ്രസംഗം.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ നാശത്തിന്റെ പ്രവചനക്കാരാണെന്നും അമേരിക്ക തീര്‍ച്ചയായും സാമ്പത്തിക രംഗത്തെ സംരക്ഷിക്കുമെന്നും ട്രംപ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒപ്പം ശുഭാപ്തി വിശ്വാസത്തോടെയാണ് നാളെയെ കാണേണ്ടതെന്നും അശുഭ ചിന്തയോടെയല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തില്‍ ഗ്രേറ്റ തുന്‍ബര്‍ഗിനെ ട്രംപ് പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല.

അതേ സമയം ഇതേ വേദിയില്‍ മറ്റൊരു സെഷനില്‍ സംസാരിച്ച ഗ്രേറ്റ തുന്‍ബര്‍ഗ് ലോകം കത്തുകയാണെന്നാണ് തന്റെ പ്രസംഗത്തില്‍ പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങള്‍ എന്താണ് പ്രകൃതി ദുരന്തങ്ങള്‍ അഭിമുഖീകരിക്കുന്ന കുട്ടികളോട് പറയുക മനപൂര്‍വ്വം ഈ പ്രശ്‌നത്തിലേക്ക് നിങ്ങളെ തള്ളി വിട്ടെന്നാണോ എന്നാണ് വേദിയുലള്ളവരോടായി ഗ്രേറ്റ ചോദിച്ചത്. ഒപ്പം നിങ്ങളുടെ കുട്ടികളെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ കാലവസ്ഥാ വ്യതിയാനത്തിനെതിരായി പ്രവര്‍ത്തിക്കാനും ഗ്രേറ്റ പറഞ്ഞു.

We use cookies to give you the best possible experience. Learn more